ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് വീണ്ടും നിരാശ.... യോഗ്യതാ റൗണ്ടില്‍ നിന്നും അന്നു റാണി പുറത്ത്

ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് വീണ്ടും നിരാശ. വനിതകളുടെ ജാവലില്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണി ഫൈനല്‍ റൗണ്ടിലേക്കുള്ള യോഗ്യത നേടാന്‍ കഴിയാതെ പുറത്തായി. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ 14ാം സ്ഥാനത്താണ് ഇന്ത്യന്‍ താരം ഫിനിഷ് ചെയ്തത്.
യോഗ്യതാ റൗണ്ടിലെ ആദ്യ മൂന്ന് ശ്രമങ്ങളും അവസാനിച്ചപ്പോള്‍ റാണിയുടെ മികച്ച ദൂരം 54.04 മീറ്റര്‍ ആയിരുന്നു. തന്റെ ഏറ്റവും മികച്ച പ്രകടനമായ 63.24 മീറ്ററിന്റെ അടുത്തെത്തുന്ന പ്രകടനം പോലും പുറത്തെടുക്കാന്‍ ഇന്ത്യന്‍ താരത്തിന് കഴിഞ്ഞില്ല.
63 മീറ്റര്‍ എറിഞ്ഞിരുന്നുവെങ്കില്‍ റാണിക്ക് ഫൈനല്‍സ് ഉറപ്പിക്കാന്‍ സാധിക്കുമായിരുന്നു. ആദ്യ ശ്രമത്തില്‍ 50.35 മീറ്ററും രണ്ടാമത്തെ ശ്രമത്തില്‍ 53.19 മീറ്ററുമാണ് റാണി കണ്ടെത്തിയത്.
65.24 മീറ്റര്‍ എറിഞ്ഞ പോളണ്ടിന്റെ ആന്ദ്രേജെക് മരിയ ആണ് ഒന്നാം സ്ഥാനത്തെത്തിയത്.
"
https://www.facebook.com/Malayalivartha