ഹോക്കി റാങ്കിംഗില്‍ ഇന്ത്യ എട്ടാം സ്ഥാനത്തേക്ക്

ഹോക്കി ലോക റാങ്കിംഗില്‍ ഇന്ത്യന്‍ പുരുഷന്മാര്‍ നിലമെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി. ഹോക്കി വേള്‍ഡ് ലീഗ് സെമിയില്‍ നാലാം സ്ഥാനം നേടിയതോടെയാണ് ഇന്ത്യയുടെ റാങ്കിംഗ് സ്ഥാനം ഉയര്‍ന്നത്. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം ഓസ്‌ട്രേലിയന്‍ ടീമാണ് ഒന്നാമത്.
ദക്ഷിണ കൊറിയയെ പിന്തള്ളിയാണ് ഇന്ത്യ റാങ്കിംഗില്‍ എട്ടാം സ്ഥാനത്തേക്കു മുന്നേറിയത്. നിലവില്‍ ഒമ്പതാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയയ്ക്കു 1,413 പോയിന്റും ഇന്ത്യയ്ക്കു 1,454 പോയിന്റുമാണുള്ളത്. ഹോക്കി വേള്‍ഡ് ലീഗില്‍ മൂന്നും നാലും സ്ഥാനക്കാരെ കണെ്ടത്താനുള്ള മത്സരത്തില്‍ ബ്രിട്ടന്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ഇന്ത്യയെ തകര്‍ത്തിരുന്നു. ഈ മത്സരത്തില്‍ വിജയിച്ചിരുന്നെങ്കില്‍ ഇന്ത്യയ്ക്കു കൂടുതല്‍ നേട്ടം കൊയ്യാമായിരുന്നു.
ഹോക്കി വനിതാ വിഭാഗം റാങ്കിംഗില്‍ ഇന്ത്യ 13-ാം സ്ഥാനത്താണ്. 2,078 പോയിന്റുള്ള നെതര്‍ലന്‍ഡാണ് വനിതാ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha