ബോള്‍ട്ട് ട്രാക്കിലേക്ക് മടങ്ങിയെത്തെുന്നു

ജമൈക്കയുടെ ഇതിഹാസ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട് ട്രാക്കിലേക്ക് മടങ്ങിയെത്തെുന്നു. ലണ്ടന്‍ ഡയമണ്ട് ലീഗില്‍ 100 മീറ്ററില്‍ ബോള്‍ട്ട് മത്സരിക്കാനിറങ്ങും. പരിക്കുമൂലം വിശ്രമത്തിലായിരുന്ന ബോള്‍ട്ടിന്റെ ഫിറ്റ്‌നസ്, ഫോം എന്നിവയില്‍ മികവ് പൂര്‍ണമായും പുറത്തെടുക്കാനായിട്ടില്ല.
പരിക്കിനോടും ഫോമിനോടുമുള്ള മത്സരമായിരിക്കും ബോള്‍ട്ടിന് ഇന്നത്തേത്. നാലാഴ്ചക്കപ്പുറം ബെയ്ജിങ്ങില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനു മുമ്പായി കരുത്തു തെളിയിക്കാനുള്ള ഏക അവസരമാണ് ലണ്ടനിലേത്. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ ബോള്‍ട്ട് സ്വര്‍ണ്ണമെഡല്‍ നേട്ടത്തിലേക്ക് ഓടിക്കയറിയ ട്രാക്കിലാണു ഇന്നത്തെ മല്‍സരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha