കരിയര്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നതായി സൈന നെഹ്‌വാള്‍

കരിയര്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച് കഴിഞ്ഞ വര്‍ഷം ആലോചിച്ചിരുന്നുവെന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍. ബാംഗ്‌ളൂരിലേക്ക് പരിശീലനം മാറ്റണമെന്ന കോച്ച് വിമന്‍ കുമാറിന്റെ ഉപദേശമാണ് തന്റെ കരിയറിനെ തന്നെ മാറ്റിമറിച്ചതെന്നും സൈന സൂചിപ്പിച്ചു. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷപ്പില്‍ വെള്ളി മെഡല്‍ നേടിയ സൈന ജക്കാര്‍ത്തയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്ന് വിരമിക്കാന്‍ ആലോചിച്ചിരുന്നു. വിമല്‍ കുമാറാണ് തനിക്ക് രക്ഷകനായി എത്തിയത്. അദ്ദേഹം ആത്മവിശ്വാസം പകര്‍ന്നു. ബാംഗ്‌ളൂരില്‍ അദ്ദേഹത്തിന്റെ കീഴില്‍ ലഭിച്ച ശിക്ഷണത്തില്‍ ഈ വര്‍ഷം മികച്ച നേട്ടങ്ങള്‍ കൈവരിക്കാനായി. ഇന്ത്യ ഓപ്പണും, ചൈന ഓപ്പണും നേടി. ആള്‍ ഇംഗ്‌ളണ്ടിലും ലോക ചാന്പ്യന്‍ഷിപ്പിലും ഫൈനല്‍ വരെ എത്തി. ലോക ഒന്നാം റാങ്കും നേടാന്‍ സാധിച്ചു. ഇതിനെല്ലാം താന്‍ കോച്ച് വിമന്‍ കുമാറിനോട് നന്ദി അറിയിക്കുകയാണെന്ന് സൈന പറഞ്ഞു.
അതേസമയം, ലോക ചാന്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ നിരവധി പിശകുകള്‍ വരുത്തിയതാണ് കിരീടം നഷ്ടപ്പെടാന്‍ കാരണമെന്ന് സൈന വ്യക്തമാക്കി. എതിരാളിയായിരുന്ന സ്പാനിഷ് താരം കരോളീന മാരിന്റെത് മികച്ച പ്രകടനമായിരുന്നില്ല. അടുത്ത തവണ മാരിനെ നേരിടുമ്പോള്‍ താന്‍ ഇതിലും മികച്ച കളി പുറത്തെടുക്കുമെന്നും സൈന പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha