ജര്‍മന്‍ ക്ലബ്ബ് ബൊറൂസ്സിയ ഡോര്‍ട്ട്മുണ്‍ഡില്‍ നിന്ന് ജൂഡ് ബെല്ലിങ്ങാമിനെ സ്വന്തമാക്കി സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ്

ജര്‍മന്‍ ക്ലബ്ബ് ബൊറൂസ്സിയ ഡോര്‍ട്ട്മുണ്‍ഡില്‍ നിന്ന് ജൂഡ് ബെല്ലിങ്ങാമിനെ സ്വന്തമാക്കി സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ്. 103 ദശലക്ഷം യൂറോയാണ് റയല്‍ ബെല്ലിങ്ങാമിനായി മുടക്കിയത്. ആറ് വര്‍ഷത്തേക്കാണ് കരാറെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. താരത്തിന്റെ മെഡിക്കല്‍ പരിശോധനകള്‍ അടുത്ത് തന്നെ പൂര്‍ത്തിയാകുകയും ചെയ്യും.
പത്തൊമ്പതുകാരനായ മിഡ്ഫീല്‍ഡര്‍ക്ക് വേണ്ടി പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവര്‍പൂളും മാഞ്ചെസ്റ്റര്‍ സിറ്റിയും രംഗത്തുണ്ടായിരുന്നു. കരിയറിന്റെ അവസാനത്തോടടുത്ത ടോണി ക്രൂസിനും ലൂക്ക മോഡ്രിച്ചിനും പകരക്കാരെ കണ്ടെത്തുന്നതിനായുള്ള റയലിന്റെ ശ്രമങ്ങളാണ് ബെല്ലിങ്ങാമിനെ ടീമിലെത്തിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha