ഫാസ്റ്റ് ബൗളിങ്ങില്‍ ഇന്ത്യയുടെ ഭാവി താരങ്ങളാകാന്‍ സാധ്യതയുള്ള മൂന്നു താരങ്ങളെ പ്രവചിച്ച് ഇശാന്ത് ശര്‍മ

ഫാസ്റ്റ് ബൗളിങ്ങില്‍ ഇന്ത്യയുടെ ഭാവി താരങ്ങളാകാന്‍ സാധ്യതയുള്ള മൂന്നു താരങ്ങളെ പ്രവചിച്ചിരിക്കുകയാണ് ഇശാന്ത് ശര്‍മ.ടീം ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ ഫാസ്റ്റ് ബൗളറാണ് മുതിര്‍ന്ന താരമായ ഇശാന്ത് ശര്‍മ. ഇതിഹാസ താരം കപില്‍ ദേവാണ് ഒന്നാം സ്ഥാനത്ത്.
മൂവരെയും ശരിയായ രീതിയില്‍ പരിശീലിപ്പിക്കുകയാണെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ദീര്‍ഘകാലം തിളങ്ങാനും വലിയ താരങ്ങളായി പേരെടുക്കാനും കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
2021ല്‍ ന്യൂസിലന്‍ഡിനെതിരെയാണ് 34കാരനായ ഇശാന്ത് ശര്‍മ അവസാനമായി ടെസ്റ്റ് കളിച്ചത്. തന്റെ കരിയറിലെ 105ാമത്തെ ടെസ്റ്റ് മത്സരമായിരുന്നു അത്. ഇടവേളക്കുശേഷം കഴിഞ്ഞ ഐ.പി.എല്ലിലൂടെ കളത്തിലേക്ക് തിരിച്ചെത്തിയ താരം ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി ഗംഭീരപ്രകടനം പുറത്തെടുത്തു.
"
https://www.facebook.com/Malayalivartha