ഗുസ്തി മത്സരങ്ങളില്‍ ചരിത്രം രചിച്ച് ഇന്ത്യയില്‍ നിന്നൊരു ഉരുക്കുവനിത
ഗുസ്തി മത്സരങ്ങളില്‍ ചരിത്രം രചിച്ച് ഇന്ത്യയില്‍ നിന്നൊരു ഉരുക്കുവനിത. ഗുസ്തി മത്സരങ്ങളില്‍ എക്കാലവും പുരുഷന്മാരെയാണ് കൂടുതലായി കാണാന്‍ കഴിയുക. വനിതാ കായിക താരങ്ങള്‍ വളയങ്ങള്‍ക്കുള്ളില്‍ പോരാടുന്നത് താരതമ്യേന വളരെ കുറവാണ്.
കുട്ടിക്കാലം മുതലേ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചു മുന്നേറിയ പൂജ തോമറാണ് ഇന്ത്യയ്ക്ക് അഭിമാനമായിരിക്കുന്നത്. അള്‍ട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് അഥവാ യുഎഫ്സിയുടെ കരാര്‍ ഒപ്പിടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് പൂജ തോമര്‍.
കുട്ടിക്കാലത്തെ പ്രതിബന്ധങ്ങളെ മറികടന്ന് ഒരു പോരാളിയെപ്പോലെയാണ് പൂജ ഈ നേട്ടത്തിലേക്ക് ഇടിച്ചുകയറിയത്. MMA എന്ന ലോകത്തേക്ക് ചുവടുവയ്ക്കാന്‍ പൂജയെ പ്രേരിപ്പിച്ചത് ജീവിതത്തിലെ വേദന നിറഞ്ഞ കാലഘട്ടങ്ങള്‍ തന്നെയാണ്.
മൂന്ന് സഹോദരിമാരില്‍ ഒരാള്‍ക്ക് കാലിന് പ്രശ്നമുണ്ട്. തന്റെ സഹോദരിയെ കളിയാക്കുന്നവരോട് പൂജ വഴക്കിടുമായിരുന്നു. ജാക്കി ചാനാണ് തനിക്ക് ഈ ഇടിക്കൂട്ടിലേയ്ക്കുള്ള പ്രചോദനമായതെന്നും അങ്ങനെ മാര്‍ഷല്‍ ആര്‍ട്സ് അടക്കമുള്ള ആയോധനകലകള്‍ പരിശീലിക്കുകയും ചെയ്തുവെന്നും പൂജ.
https://www.facebook.com/Malayalivartha