യൂറോപ ലീഗില്‍ കരുത്തരായ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം....
യൂറോപ ലീഗില്‍ കരുത്തരായ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് 'ഇ' പോരാട്ടത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളിന് ഫ്രഞ്ച് ക്ലബ് ടൊളൂസിനെയാണ് തകര്‍ത്തത്. ലീഗില്‍ ഇംഗ്ലീഷ് ക്ലബിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. ഒമ്പതാം മിനിറ്റിയില് ഡിയോഗോ ജോട്ടയിലൂടെയാണ് ലിവര്‍പൂള്‍ ഗോള്‍വേട്ട തുടങ്ങിയത്.
നൂനോ ഗോമസ് നല്കിയ പന്ത് എതിര് ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് ജോട്ട വലയിലാക്കുകയായിരുന്നു. എന്നാല്‍, ഏഴ് മിനിറ്റിനകം ടൊളൂസ് സമനില പിടിക്കുകയായിരുന്നു.
സ്വന്തം ഹാഫില്‍നിന്ന് ഓടിക്കയറിയ തിജ്സ് ഡല്ലിങ്ക പന്തുമായി 40 വാര ഓടി ലിവര്‍പൂള്‍ ഗോള്‍കീപ്പറുടെ കാലുകള്‍ക്കിടയിലൂടെ പന്ത് പോസ്റ്റിനുള്ളിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.30ാം മിനിറ്റില്‍ വതാരു എന്‍ഡോയിലൂടെ ലിവര്‍പൂള്‍ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. അലക്സാണ്ടര്‍ ആര്‍നോള്‍ഡ് നല്കിയ ക്രോസ് താരം ഹെഡറിലൂടെ വലയിലെത്തിച്ചു. നാല് മിനിറ്റിനകം ജോന്‍സിന്റെ അസിസ്റ്റില്‍ ഡാര്വിന് നൂനസ് കൂടി ലക്ഷ്യം കണ്ടതോടെ സ്കോര്‍ 3-1 ആയി.
രണ്ടാം പകുതി തുടങ്ങിയയുടന്‍ ടൊളൂസിന് ഒരു ഗോള്‍ തിരിച്ചടിക്കാനായി സുവര്‍ണാവസരം ലഭിച്ചെങ്കിലും ലിവര്‍പൂളിന്റെ രക്ഷകനായി അലക്സാണ്ടര്‍ ആര്‍നോള്‍ഡ് അവതരിച്ചു.
"
ഗോളി പോലുമില്ലാത്ത പോസ്റ്റിലേക്ക് ടൊളൂസ് താരം അടിച്ച പന്ത് ആര്‍നോള്‍ഡ് ഗോള്‍ലൈനില്‍നിന്ന് തട്ടിയകറ്റുകയായിരുന്നു. 65ാം മിനിറ്റില്‍ ഗ്രാവന്ബെര്ഷിന്റെ വക നാലാം ഗോളെത്തി. എതിര് പ്രതിരോധ താരത്തെയും ഗോളിയെയും വെട്ടിച്ച് ഡാര്വിന് നൂനസ് പന്ത് വല ലക്ഷ്യമാക്കി അടിച്ചെങ്കിലും അവിശ്വസനീയമായി പോസ്റ്റില്‍ തട്ടിത്തെറിച്ചു. പന്ത് നേരെയെത്തിയത് ഗ്രാവന്ബെര്ഷിന്റെ കാലിലേക്കായിരുന്നു. താരം പിഴവില്ലാതെ പന്ത് ലക്ഷ്യത്തിലെത്തിച്ചു.
https://www.facebook.com/Malayalivartha