ദേശീയ ഗെയിംസില്‍ തമിഴ്നാടിന്റെ വി കെ ഇലക്യദാസും കര്‍ണാടകത്തിന്റെ എസ് എസ് സ്നേഹയും 100 മീറ്റര്‍ ജയിച്ച് വേഗക്കാരായി
ദേശീയ ഗെയിംസില്‍ തമിഴ്നാടിന്റെ വി കെ ഇലക്യദാസും (10.36 സെക്കന്‍ഡ്) കര്‍ണാടകത്തിന്റെ എസ് എസ് സ്നേഹയും (11.45) 100 മീറ്റര്‍ ജയിച്ച് വേഗക്കാരായി.
ബംഗളൂരുവില്‍ ആദായനികുതിവകുപ്പില്‍ ജീവനക്കാരിയായ സ്നേഹയെ രണ്ടുവര്‍ഷമായി പരിശീലിപ്പിക്കുന്നത് ചങ്ങനാശേരി സ്വദേശി സി അജിത്കുമാറാണ്.
ബിരുദാനന്തര ബിരുദ പഠനം ചങ്ങനാശേരി അസംപ്ഷന്‍ കോളേജിലായിരുന്നു. ചിക്കമംഗളൂരു കൊപ്പ സ്വദേശി സത്യനാരായണയുടെയും ശാലിനിയുടെയും മകളാണ്.
ഒഡിഷയുടെ ശര്‍ബാനി നന്ദ (11.50) വെള്ളിയും തമിഴ്നാടിന്റെ കെ ഗിരിധറാണി (11.58) വെങ്കലവും നേടി. പുരുഷവിഭാഗത്തില്‍ മഹാരാഷ്ട്രയുടെ
ഗുരവ്പ്രണവ് (10.41) വെള്ളിയും സര്‍വീസസിന്റെ സൗരഭ് രാജേഷ് (10.45) വെങ്കലവും നേടി.
സംസ്ഥാനത്തിന് നിരാശയായിരുന്നു. 100 മീറ്ററില്‍ പി ഡി അഞ്ജലിയും ടി മിഥുനും ഫൈനലിലേക്ക് യോഗ്യത നേടിയില്ല. 5000 മീറ്ററില്‍ മത്സരിച്ച ആനന്ദ കൃഷ്ണയ്ക്കും മികവ് പുലര്‍ത്താനായില്ല. പുരുഷന്മാരുടെ 400 മീറ്ററില്‍ റിന്‍സ് ജോസഫ് ഫൈനലിലേക്ക് യോഗ്യത നേടി.
ഇന്ന് പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ ഒളിമ്പ്യന്‍ കെ ടി ഇര്‍ഫാനും ജിതിന് ജോണ്‍സണും വനിതകളില്‍ സാന്ദ്ര സുരേന്ദ്രനും മത്സരിക്കും. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആന്റോസ് ടോമി ഇറങ്ങും. വനിതകളുടെ 400 മീറ്റര്‍ ഫൈനലിലേക്ക് ഒളിമ്പ്യന്‍ ജിസ്ന മാത്യുവും ഗൗരിനന്ദയും നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. 1500 മീറ്ററില്‍ പി യു ചിത്രയും മത്സരിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha