ദേശീയ ഗെയിംസില്‍ അഞ്ച് സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി തിളങ്ങി
ദേശീയ ഗെയിംസില്‍ അഞ്ച് സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി തിളങ്ങി. ഇതോടെ 11 സ്വര്‍ണവും 14 വെള്ളിയും 12 വെങ്കലവും ഉള്‍പ്പെടെ 37 മെഡലുമായി ആറാംസ്ഥാനത്തേക്ക് കയറി. ട്രിപ്പിള്‍ജമ്പില്‍ എന്‍ വി ഷീന (13.49 മീറ്റര്‍) സ്വര്‍ണം നേടി.
തൃശൂര്‍ ചേലക്കരക്കാരിയുടെ മൂന്നാമത്തെ ദേശീയ ഗെയിംസ് സ്വര്‍ണമാണ്. നയന ജയിംസിനാണ് വെള്ളി (13.18 മീറ്റര്‍). പിന്റോ മാത്യുവാണ് ഇരുവരുടെയും പരിശീലകന്.വനിതകളുടെ പോള്‍വോള്‍ട്ടില്‍ മരിയ ജയ്സണ്‍ (3.80 മീറ്റര്‍) തമിഴ്നാടിന്റെ പവിത്രയുമായി വെള്ളി പങ്കിട്ടു.
തമിഴ്നാട്ടുകാരി ബറാണിക്ക ഇളങ്കോവനാണ് (3.90) സ്വര്‍ണം. വനിതകളുടെ 4 ഃ 400 റിലേയില്‍ ലിനറ്റ് ജോര്‍ജ്, ഗൗരീനന്ദന, ടി ജെ ജംഷീല, ജിസ്ന മാത്യു എന്നിവരടങ്ങിയ ടീം വെങ്കലം നേടി. ആന്ധ്രപ്രദേശ് സ്വര്‍ണവും തമിഴ്നാട് വെള്ളിയും നേടി. പുരുഷന്മാരുടെ 4 ഃ 400 റിലേയിലും വെങ്കലം ലഭിച്ചു. പി അഭിരാം, എം എസ് അനന്തുമോന്, ടി എസ് മനു, റിന്‍സ് ജോസഫ് എന്നിവരാണ് ട്രാക്കിലിറങ്ങിയത്. സര്‍വീസസിനാണ് സ്വര്‍ണം.
പുരുഷന്മാരുടെ ബീച്ച് സോക്കറില്‍ കേരളം സ്വര്‍ണം സ്വന്തമാക്കി. ഫൈനലില്‍ ആതിഥേയരായ ഗോവയെ തോല്‍പ്പിച്ചു (7--5). കെ പി ബാസിത്, വൈ രോഹിത്, ടി കെ ബി മുഷീര്‍, ലെനിന് മിത്രന്, ഹരിസന്ത്, കെ കെ ഉമറൂല്‍ മുഖ്താര്‍, മുഹമ്മദ് യുനൈസ്, എ പി അലി അക്ബര്‍ എന്നിവര്‍ അടങ്ങിയതാണ് ടീം.
"
https://www.facebook.com/Malayalivartha