മെക്കിള്‍ ഷൂമാക്കറുടെ ആരോഗ്യനില കൂടുതല്‍ വഷളായതായി സൂചന

രണ്ട് വര്‍ഷത്തിലേറെയായി തളര്‍ന്ന് കിടക്കുന്ന മുന്‍ ഫോര്‍മുല വണ്‍ ചാംപ്യന് മൈക്കിള്‍ ഷൂമാക്കറുടെ ആരോഗ്യനില കൂടുതല്‍ വഷളായതായി സൂചന. ഫെരാരിയുടെ മുന്മേധാവിയും ഷൂമാക്കറുടെ ബോസുമായിരുന്ന ലൂക ഡീ മോണ്ടേമോളോയാണ് ഇക്കാര്യം അറിയിച്ചത്. ഷൂമാക്കറുടെ ആരോഗ്യനിലയെക്കുറിച്ച് ചില കാര്യങ്ങള്‍ ഞാനറിഞ്ഞു, പക്ഷേ അവ അത്ര നല്ല വാര്‍ത്തയല്ല ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ ലൂക പറഞ്ഞു. എന്നാല്‍ എന്താണ് ഷൂമാക്കറിന്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് കൂടുതല്‍ വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഏഴ് തവണ ഫോര്‍മുല വണ് ലോക ചാംപ്യനായ മൈക്കിള്‍ ഷൂമാക്കര്‍ക്ക് 2013 ഡിസംബറിലാണ് ഫ്രാന്‍സിലെ ഒരു മഞ്ഞുമലയില്‍ സ്‌കീയിംഗ് ചെയ്യുന്നതിനിടെ പരിക്കേറ്റത്. തലയ്‌ക്കേറ്റ ഗുരുതരമായ ക്ഷതങ്ങളെ തുടര്‍ന്ന് മാസങ്ങളോളം കോമയില്‍ കഴിഞ്ഞ അദേഹത്തിന് സംസാരിക്കാന്‍ സാധിക്കുന്നില്ലെന്നും, ഓര്‍മ്മശക്തി നഷ്ടമായെന്നും അദ്ദേഹത്തെ സന്ദര്‍ശിച്ച ചിലര്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡിലെ വീട്ടില്‍ അത്യാധുനിക ചികിത്സാ സംവിധാനങ്ങളുള്ള പ്രത്യേക മുറിയിലാണ് ഇപ്പോള്‍ ഷൂമാക്കര്‍. ഇക്കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വളരെ ചുരുക്കം പേരെ മാത്രമേ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ഷൂമാക്കറുടെ കുടുംബം അനുവദിച്ചിട്ടുള്ളൂ
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha