61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി ഡോണജീൻ വൈൽഡ്. ഹണ്ട്സ്മാൻ വേൾഡ് സീനിയർ ഗെയിംസിൽ അഞ്ച് മണിക്കൂർ തുടർച്ചയായി പ്ലാങ്ക് വ്യായാമം ചെയ്താണ് വൈൽഡ് സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ചിരിക്കുന്നത്. ഹണ്ട്സ്മാൻ വേൾഡ് സീനിയർ ഗെയിംസിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വിഡിയോയിൽ മണിക്കൂറുകളോളം വൈൽഡ് പ്ലാങ്ക് തുടരുന്നത് കാണാനാകും. വയറിലെയും ശരീരത്തിന്റെ മധ്യഭാഗത്തെയും (Core) പേശികളെ ശക്തമാക്കാനായി സഹായിക്കുന്ന ഒരു മികച്ച വ്യായാമമാണ് പ്ലാങ്ക്. ഒരു പുഷ്-അപ്പ് പൊസിഷന് സമാനമായി ശരീരം നേർരേഖയിൽ നിർത്തിക്കൊണ്ടാണ് ഇത് ചെയ്യുന്നത്.
അഞ്ച് മണിക്കൂർ പൂർത്തിയാക്കിയതോടെ വേദിയിലുണ്ടായിരുന്നവർ വലിയ കൈയടിയോടെയാണ് ഈ 61 കാരിയുടെ നേട്ടത്തെ അഭിനന്ദിച്ചത്.
പ്ലാങ്കിൽ ലോക റെക്കോർഡ് മുമ്പും വൈൽഡിന്റെ പേരിലായിരുന്നു.
2024ൽ ബർട്ടയിലെ മഗ്രാത്തിൽ നടന്ന മത്സരത്തിൽ നാല് മണിക്കൂർ 30 മിനിറ്റും 11 സെക്കൻഡും പ്ലാങ്ക് ചെയ്താണ് അന്ന് വൈൽഡ് റെക്കോർഡ് സ്ഥാപിച്ചിരുന്നത്. ഈ റെക്കാർഡാണ് തന്‍റെ ദൃഢനിശ്ചയത്തിലൂടെ അവർ തിരുത്തിയത്. പ്രായം ശാരീരിക മികവിന് എല്ലായ്പ്പോഴും തടസ്സമല്ലെന്നതിന്റെ തെളിവാണ് വൈൽഡിന്റെ പ്രകടനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.
അതേസമയം 50 വയസ്സിന് മുകളിലുള്ള കായികതാരങ്ങൾ പങ്കെടുക്കുന്ന ഹണ്ട്സ്മാൻ വേൾഡ് സീനിയർ ഗെയിംസ് ഒക്ടോബർ അഞ്ച് മുതൽ 17 വരെയാണ് നടക്കുന്നത്.
"
https://www.facebook.com/Malayalivartha

























