അമേരിക്ക മേജർ സോക്കർ ലീഗിൽ ഈ സീസണിലും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കി ഇന്റർ മയാമി സൂപ്പർ താരം ലയണൽ മെസി

അമേരിക്ക മേജർ സോക്കർ ലീഗിൽ ഈ സീസണിലും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കി ഇന്റർ മയാമി സൂപ്പർ താരം ലയണൽ മെസി.
തുടർച്ചയായി രണ്ടാം തവണയാണ് മെസി എം.എൽ.എസ്സിലെ ടോപ് സ്‌കോററാകുന്നത്. സീസണിൽ 26 ഗോളുകളാണ് മെസിയുടെ സമ്പാദ്യം. മെസി ടോപ് സ്കോററായെങ്കിലും മയാമിക്ക് ലീഗ് കിരീടം നേടാൻ കഴിഞ്ഞില്ല. കഴിഞ്ഞ സീസണിൽ 29 ഗോളുകളാണ് മെസി നേടിയിരുന്നത്. ഇതോടെ എം.എൽ.എസ് ചരിത്രത്തിൽ തുടർച്ചയായി ഗോൾഡൻ ബൂട്ട് നേടുന്ന ആദ്യതാരമെന്ന റെക്കാഡ് മെസി സ്വന്തം പേരിലാക്കി.
എഫ്.സി ഡാലസ് സ്‌ട്രൈക്കർ പീറ്റർ മൂസയാണ് ഗോളടിയിൽ മെസിക്ക് പിന്നിലുള്ളത്. 22 ഗോളുകളാണ് മൂസ അടിച്ചത്. നാഷ്‌വില്ലെയുടെ സാം സറിഡ്ജ് 21 ഗോളുകളോടെ പട്ടികയിൽ മൂന്നാമതെത്തി. മേജർ സോക്കർ ലീഗിൽ 34 മത്സരങ്ങളിൽ നിന്ന് 16 ജയവും 12 സമനിലയും ആറ് തോൽവിയുമടക്കം 60 പോയിന്റുമായാണ് മയാമി രണ്ടാമതെത്തിയത്.
"
https://www.facebook.com/Malayalivartha

























