ഇംഗ്ലീഷ് പ്രീമിയർ ലീഗ്... ആവേശം നിറഞ്ഞ പോരാട്ടത്തിൽ ആസ്റ്റൺ വില്ലയെ സമനിലയിൽ തളച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവസാന നിമിഷം വരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ ആസ്റ്റൺ വില്ലയെ സമനിലയിൽ തളച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും നാല് ഗോൾ വീതം നേടി (4-4). ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ പാട്രിക് ഡോർഗു നേടിയ ഗോളിലാണ് യുണൈറ്റഡ് സമനില പിടിച്ചത്.
രണ്ട് ഗോളിന് പിന്നിലായിരുന്ന യുണൈറ്റഡ് അവസാന നിമിഷങ്ങളിൽ നടത്തിയ തിരിച്ചുവരവാണ് മത്സരത്തെ ആവേശകരമാക്കിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആസ്റ്റൺ വില്ല രണ്ട് ഗോളിന്റെ ലീഡെടുത്തു.
ആദ്യ മിനിറ്റിൽ അലിസൺ വലകുലുക്കിയപ്പോൾ നാലാം മിനിറ്റിൽ നിക്കോളാസ് ജാക്സണും ലക്ഷ്യം കാണുകയായിരുന്നു. യുണൈറ്റഡ് ഗോൾകീപ്പർ സെൻനെ ലാമൻസിന്റെ പിഴവുകളാണ് വില്ലയ്ക്ക് അനുകൂലമായത്. എന്നാൽ യുണൈറ്റഡ് ആദ്യ പകുതിയിൽ തന്നെ ഒപ്പമെത്തി. 16-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിന്റെ ആദ്യ ഗോൾ നേടി. മാത്യൂസ് കുൻഹയെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഫെർണാണ്ടസ് അനായാസം വലയിലെത്തിച്ചു.
"
https://www.facebook.com/Malayalivartha























