ഉത്തേജക മരുന്ന് വില്ലനായി; ഉസൈന്‍ ബോള്‍ട്ടിന് ബീജിംഗ് ഒളിംപിക്സിലെ ട്രിപ്പിള്‍ സ്വര്‍ണം നഷ്ടമായി
താരത്തിന് വന്‍ തിരിച്ചടി. ഇതിഹാസ താരം താരം ഉസൈന്‍ ബോള്‍ട്ടിന്റെ ട്രിപ്പിള്‍ ഒളിംപിക്സ് സ്വര്‍ണം നഷ്ടമായി. 2008ലെ ബീജിംഗ് ഒളിംപിക്സില്‍ ബോള്‍ട്ട് നേടിയ റിലേ സ്വര്‍ണം തിരിച്ചെടുക്കും. 4ഃ-100 മീറ്റര്‍ റിലേയില്‍ ബോള്‍ട്ടിന്റെ ടീമംഗമായിരുന്ന നെസ്റ്റ കാര്‍ട്ടര്‍ ഉത്തേജക മരുന്ന് അടിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. നെസ്റ്റ ഉത്തേജക മരുന്ന് ഉപയോഗത്തിന് പിടിയിലായതോടെ ടീം അയോഗ്യരായി.
അന്താരാഷ്ട്ര ഒളിംപിക്സ് കമ്മറ്റി 454ഓളം സാമ്പിളുകളാണ് വീണ്ടും പരിശോധിച്ചത്. ഈ പരിശോധനയിലാണ് നെസ്റ്റ കുടുങ്ങിയത്. നെസ്റ്റയുടെ സാമ്പിളില്‍ നിരോധിത വസ്തുവായ മീഥൈല്ഹെക്സാമിന്റെ സാന്നിധ്യം കണ്ടെത്തി. ലണ്ടനില്‍ അഞ്ച് വര്‍ഷം മുമ്പ് ജമൈയ്ക്കയ്ക്ക് വേണ്ടി മെഡല്‍ നേടിയ ടീമിലും നെസ്റ്റ കാര്‍ട്ടര്‍ അംഗമായിരുന്നു.
റിലേ മെഡല്‍ നഷ്ടമായതോടെ ബോള്‍ട്ടിന്റെ ഒളിംപിക്സ് സ്വര്‍ണ മെഡലുകളുടെ എണ്ണം എട്ടായി കുറയും. ബീജിംഗിന് പിന്നാലെ ലണ്ടനിലും റിയോയിലും ബോള്‍ട്ട് ട്രിപ്പിള്‍ നേടിയിരുന്നു. 100, 200 മീറ്റര്‍ ഓട്ടത്തിലും 4ഃ-100 മീറ്റര്‍ റിലേയിലുമാണ് ബോള്‍ട്ടിന്റെ സ്വര്‍ണ നേട്ടം
https://www.facebook.com/Malayalivartha