മിന്നല്‍ ധോണി മാജിക്ക് വീണ്ടും; ജെയിംസ് നീഷം ഔട്ട്!

എന്നും ആരാധകര്‍ക്ക് ഹരമാണ് ധോണിയുടെ മിന്നല്‍ സ്റ്റമ്പിംഗുകള്‍്. എന്നാല്‍ ഇത്തവണത്തേത് സ്റ്റമ്പിങ് അല്ലെന്ന് മാത്രം. മധ്യനിരയില്‍ കളിയുടെ നിയന്ത്രണം കിവീസിന്റെ വരുതിയിലാക്കിയ ജിമ്മി നീഷമിനെ റണ്‍ ഔട്ടാക്കിയ ധോണിയുടെ നീക്കമാണ് കൈയ്യടി നേടിയത്.
കളിയിലുടനീളം ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നുണ്ടായിരുന്നു ധോണി. കേദാര്‍ ജാഥവ് എറിഞ്ഞ ഇന്ത്യയുടെ 37-ാമത്തെ ഓവറിലാണ് സംഭവം. സ്വീപ് ഷോട്ടിന് ശ്രമിച്ച നീഷമിന് പാളിയപ്പോള്‍ വിക്കറ്റിനായി എല്ലാവരും അപ്പീല്‍ ചെയ്തു. ഇതിനിടെ ക്രീസ് വിട്ട് നീഷം പുറത്തേക്ക് എത്തിയിരുന്നു. പന്താകട്ടെ വിക്കറ്റിന് പിന്നിലേക്ക് ഉരുണ്ട് നീങ്ങി.
നീഷം ക്രീസിന് പുറത്താണെന്ന് കണ്ടതും ധോണി അപ്പീല്‍ ചെയ്തുകൊണ്ടു തന്നെ പന്തിനടുത്തെത്തി. ധോണി പന്തെടുത്തെന്ന് കണ്ടതും നീഷം തിരിച്ച് ക്രീസിലേക്ക് ഓടിയെത്താന്‍ ശ്രമിച്ചെങ്കിലും ധോണിയുടെ വേഗതക്ക് മുന്നില്‍ പരാജയപ്പെട്ടു.
44 റണ്‍സ് നേടിയ നീഷമാണ് കിവികളുടെ ടോപ്പ് സ്‌കോറര്‍. ബാറ്റുകൊണ്ട് ഒന്നും ചെയ്യാനായില്ലെങ്കിലും വിക്കറ്റിന് പിന്നില്‍ തന്റെ പ്രകടനം കൊണ്ട് ഇന്നുംആരാധകരുടെ കൈയ്യടി ധോണി നേടി. പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ 35 റണ്‍സിനാണ് ഇന്ത്യയുടെ ജയം.
https://www.facebook.com/Malayalivartha