വിമാനാപകടത്തില്‍ കാണാതായ അര്‍ജന്റൈന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി, കണ്ണീരോടെ ഫുട്‌ബോള്‍ ലോകം

വിമാനാപകടത്തില്‍ കാണാതായ അര്‍ജന്റൈന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മൃതദേഹത്തിന്റെ ഭാഗങ്ങളും കണ്ടുകിട്ടിയത്. സലയുടെ ഒപ്പമുണ്ടായിരുന്ന പൈലറ്റും മരിച്ചതായി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. യുകെയുടെ എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് (എഎഐബി) ആണ് കടലില്‍ പരിശോധന നടത്തി വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
കഴിഞ്ഞ മാസം 21ാം തീയതി ഇംഗ്ലീഷ് ചാനലിനു മുകളില്‍വച്ചാണ് സല സഞ്ചരിച്ചിരുന്ന ചെറുവിമാനം കാണാതായത്. നാന്റസില്‍നിന്ന് കാര്‍ഡിഫിലേക്ക് സഞ്ചരിക്കവെയാണ് വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായത്
https://www.facebook.com/Malayalivartha