ലോകകപ്പിനായുള്ള ഓസീസ് ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് മുന്‍ താരം റിക്കി പോണ്ടിംഗ്

ലോകകപ്പിനായുള്ള ഓസീസ് ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് മുന്‍ താരം റിക്കി പോണ്ടിംഗിനെയും ഉള്‍പ്പെടുത്തി. 44 വയസുകാരനായ പോണ്ടിംഗ് ജസ്റ്റിന്‍ ലാംഗറിന്റെ സഹപരിശീലകനായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. ഏകദിന ടീമിന്റെ സഹപരിശീലകനായാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയും അറിയിച്ചു.
ഓസ്‌ട്രേലിയന്‍ ടീമിന്റെ പരിശീലകനായി തന്നെ തെരഞ്ഞെടുത്തതില്‍ അതിയായ സന്തോഷമുണ്ടെന്ന് പോണ്ടിംഗ് പ്രതികരിച്ചു. ലോകകപ്പ് ടീമിനായി സെലക്ടര്‍മാര്‍ തെരഞ്ഞെടുക്കുന്നവരെ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടായിരിക്കുമെന്നും ലോകത്തിലെ ഏതു ടീമിനെയും തോല്‍പ്പിക്കുന്ന ഒന്നായിരിക്കും ഇതെന്നും പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha