തന്റെ കാല്‍ തൊട്ടു വന്ദിക്കാനെത്തിയ ആരാധകന്‍ കൈയ്യില്‍ കരുതിയ ദേശീയ പതാക, മണ്ണില്‍ തൊടാതിരിക്കാന്‍ ധോണി കാട്ടിയ ശ്രദ്ധയ്ക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി

ഇഞ്ചോടിച്ചു പോരാടിയെങ്കിലും പരമ്പരയും കളിയും തോറ്റ നിരാശയിലായിരുന്നു ഇന്ത്യന്‍ ആരാധകര്‍.
എന്നാല്‍ ആ നിരാശയ്ക്കിടയിലും മൈതാനത്ത് ദേശീയപതാകയോടുള്ള ബഹുമാനം ഉയര്‍ത്തി ധോണി ചെയ്ത പ്രവൃത്തിയെ അഭിനന്ദനം കൊണ്ട് മൂടുകയാണ് ആരാധകര്‍.
ന്യൂസിലന്‍ഡ് ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം. ഗ്രൗണ്ടിലേക്ക് ഇന്ത്യയുടെ ദേശീയ പതാകയും പിടിച്ച് ഒരു ആരാധകന്‍ ഓടിയിറങ്ങി.
ഓടിവന്ന് നേരെ ധോണിയുടെ കാലില്‍ തൊട്ടു വന്ദിച്ചു. എന്നാല്‍ ദേശീയ പതാക താഴെ മുട്ടുമെന്ന് തോന്നിയപ്പോള്‍ ധോണി ദേശീയ പാതാക ആരാധകനില്‍ നിന്ന് വാങ്ങി കയ്യില്‍ പിടിച്ചു.
സംഭവത്തിന്റെ വിഡിയോ വൈറലായതോടെ ആരാധകര്‍ ധോണിയെ പ്രശംസിച്ച് രംഗത്തെത്തി.
ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകന്‍ ധോണിയുടെ കാല്‍ക്കല്‍ കടലാസില്‍ എഴുതിയ ഒരു പോസ്റ്ററും വെച്ച് തൊഴുതാണ് മടങ്ങിയത്.
https://www.facebook.com/Malayalivartha