കണ്ണിനേക്കാള്‍ വലുതല്ല ഒളിംപിക് മെഡല്‍, പോളിഷ് താരം ഒളിംപിക് മെഡല്‍ ലേലത്തില്‍ വിറ്റു
ഒളിംപിക്സില്‍ ഒരു മെഡല്‍ നേടുക എന്നത് ഏതൊരു കായിക താരത്തിന്റെയും ഏറ്റവും വലിയ അഗ്രഹമായിരിക്കുമെന്ന കാര്യത്തില്‍ സംശയമേ ഉണ്ടാവില്ല.ഒളിംപിക് മെഡല്‍ ലഭിക്കുന്നതിന് തന്നെ വര്‍ഷങ്ങളോളം കഠിനമായി പരിശ്രമിക്കുന്നവരും പ്രത്യേക പരിശീലനം നടത്തുന്നവരുമാണ് മിക്ക കായിക താരങ്ങളും. എന്നാല്‍ തനിക്കു ലഭിച്ച ഒളിംപിക് മെഡല്‍ ലേലത്തില്‍ വിറ്റു പണമായി വാങ്ങിയിരിക്കുന്നത് പോളിഷ് ഡിസ്കസ് ത്രോ താരം പിയോറ്റ് മലക്കോവ്സ്കി ആണ്.
എന്നാല്‍ വിലമതിക്കാനാവാത്ത ഒളിംപിക് മെഡല്‍ വിട്ടതിന്റെ പിന്നിലെന്താണന്നറിയുമ്പോള് ആരുടെയും മനസ്സൊന്നു പതറും. ജീവിതത്തില്‍ കഠിന പ്രയത്നം കൊണ്ട് നേടിയ മെഡല്‍ കണ്ണില്‍ ക്യാന്‍സര്‍ ബാധിച്ച മൂന്നു വയസുകാരന്റ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായാണ് പിയോറ്റ് മെഡല്‍ ലേലത്തില്‍ വിറ്റത്. ഒലേക് എന്ന മൂന്നു വയസുകാരന്റെ 'അമ്മ പിയോറ്റിനു ചികിത്സക്ക് സഹായിക്കണമെന്ന് കത്തെഴുതിയതിനെ തുടര്‍ന്നാണ് തന്റെ ഒളിംപിക് മെഡല്‍ ലേലത്തില്‍ വില്ക്കാന് തീരുമാനിച്ചത്.
റിയോയില്‍ താന്‍ സ്വര്‍ണത്തിനായാണ് പോരാടിയതെന്നും എന്നാല്‍ ഇപ്പോള്‍ ഇതിലും മൂല്യമുള്ള മറ്റൊരു കാര്യത്തിനാണ് തന്റെ പോരാട്ടമെന്നും പിയോറ്റ് ഫേസ്ബുക്കില്‍ കുറിച്ചു. നിങ്ങളെന്നെ സഹായിച്ചായല് ഞാന്‍ നേടിയ വെള്ളി മെഡലിന് സ്വര്‍ണത്തേക്കാള്‍ മൂല്യമുണ്ടാവുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha