''സച്ചിന്‍ അത്ര മാന്യനൊന്നുമല്ല''-കളിക്കിടയിലെ അനുഭവം വെളിപ്പെടുത്തി ഗ്ലെന്‍ മഗ്രാത്ത്!

കളിക്കളത്തിലായാലും പുറത്തായാലും സദാ സൗമ്യനായ മാസ്റ്റര്‍ ബ്ലാസ്റ്ററെയാണ് നമുക്ക് പരിചിതം. എതീര്‍ടീമിലെ താരങ്ങളെ പ്രകോപിക്കാന്‍ സ്ലെഡ്ജ് ചെയ്യുകയൊന്നും സച്ചിന്‍ ചെയ്യാറില്ല. എന്നാല്‍ ആ ധാരണകളെ മാറ്റി മറിയ്ക്കുന്നതാണ് ഓസ്‌ട്രേലിയന്‍ ബൗളിംഗ് ഇതിഹാസം ഗ്ലെന്‍ മക്ഗ്രാത്തിന്റെ പുതിയ വെളിപ്പെടുത്തല്‍.
സച്ചിന്‍ തന്നെ സ്ലെഡ്ജ് ചെയ്തിട്ടുണ്ടെന്നാണ് മഗ്രാത്തിന്റെ വെളിപ്പെടുത്തല്‍. സ്‌ലെഡ്ജിങ് അഥവാ കളിക്കളത്തിലെ മോശമായ പെരുമാറ്റത്തിന് പേരുകേട്ട ടീമാണ് ഓസ്‌ട്രേലിയ. എതിര്‍ ടീമിനേയും താരങ്ങളേയും വാക്കുകള്‍ കൊണ്ട് പ്രകോപിപ്പിക്കുന്ന ഈ രീതിയെന്നും ഓസീസ് താരങ്ങളുടെ വജ്രായുധമാണ്. പലപ്പോഴും സ്ലെഡ്ജിംഗ് അതിരുവിടുകയും കയ്യാങ്കളിയില്‍ എത്താറുമുണ്ട്.
എന്നാല്‍ സ്ലെഡ്ജിംഗില്‍ മറ്റ് ടീമുകാരും മോശക്കാരല്ലെന്നാണ് മഗ്രാത്ത് പറയുന്നത്. ഇന്ത്യന്‍ താരങ്ങളും സ്ലെഡ്ജ് ചെയ്യാറുണ്ടെന്നും സച്ചിന്‍ തന്നെ സ്ലെഡ്ജ് ചെയ്തിട്ടുണ്ടെന്നുമായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.ഓസീസുകാരെ ഏറ്റവും കൂടുതല്‍ ചൊടിപ്പിക്കുന്നത് ചതിയന്‍, ഒന്നിനും കൊള്ളാത്തവന്‍ തുടങ്ങിയ പ്രയോഗങ്ങളാണെന്നും മഗ്രാത്ത് പറഞ്ഞു. വിരമിച്ചതിന് ശേഷം കമന്ററിയില്‍ സജീവമായ മഗ്രാത്ത് ഒരു മത്സരത്തിന്റെ കമന്ററിക്കിടെയാണ് സ്ലഡ്ജിംഗിനെക്കുറിച്ച് മനസ്സ് തുറന്നത്.
https://www.facebook.com/Malayalivartha