ഇവര്‍ക്ക് അര്‍ജുനപുരസ്‌കാരം... ടോം ജോസഫ്, ടിന്റു ലൂക്ക, ഗീതു അന്നാ ജോസഫ്, സജി തോമസ്, ദിജു

അഞ്ച് മലയാളി താരങ്ങള്‍ക്ക് അര്‍ജുന പുരസ്‌കാരം. വോളിബോള്‍ താരമായ ടോം ജോസഫിനും അത്‌ലറ്റ് ടിന്റു ലൂക്കക്കും ബാസ്‌ക്കറ്റ് ബോള്‍താരം ഗീതു അന്നാ ജോസഫിനും തുഴച്ചില്‍ താരം സജി തോമസ്, ബാഡ്മിന്റണ്‍ താരം ദിജു എന്നിവര്‍ക്കാണ് അര്‍ജുന പുരസ്‌കാരം ലഭിച്ചത്.
മലയാളികള്‍ ഉള്‍പ്പെടെ പതിനഞ്ച് പേരെയാണ് അര്‍ജുന അവാര്‍ഡിന് പരിഗണിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷമായി ടോം ജോസഫ് അര്‍ജുന അവാര്‍ഡിന്റെ അന്തിമ പട്ടികയിലുണ്ട്. എന്നാല്‍ ടോം ജോസഫിന് അര്‍ജുന അവാര്‍ഡ് ഇതുവരെ ലഭിച്ചിരുന്നില്ല. 13 രാജ്യന്തര മെഡലുകല്‍ നേടിയിട്ടുളള താരമാണ് തുഴച്ചില്‍ താരമാണ് സജി തോമസ്. ആദ്യമായി ഇന്ത്യയില്‍ നിന്നും വിദേശ ക്ലബില്‍ കളിക്കുന്ന താരമാണ് ഗീതു അന്നാ ജോസഫ്. ഓസ്‌ട്രേലിയയിലെ ഒരു ക്ലബിനു വേണ്ടിയാണ് ഗീതു കളിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി നിരവധി മെഡലുകള്‍ നേടിയിട്ടുളള താരമാണ് ടിന്റൂലൂക്ക.
അതെസമയം ഖേല്‍രത്‌ന പുരസ്‌കാരം ആര്‍ക്കും ലഭിച്ചില്ല. അര്‍ഹതപ്പെട്ടവര്‍ ആരും തന്നെയില്ല എന്നതിനാലാണ് ഖേല്‍രത്‌ന പുരസ്‌കാരം ലഭിക്കാതിരുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ ദേവാണ് പുരസ്‌കാര നിര്‍ണയ സമിതി ചെയര്‍മാന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha