ധോണി ഇന്ത്യന്‍ നായകരില്‍ ഒന്നാമനാകാന്‍ ഒരു ജയം കൂടി

ഇന്ത്യന്‍ ക്രിക്കറ്റിന് പുത്തന്‍ ഉന്മേഷം നല്‍കി വിജയ പാതയിലേക്ക് നയിച്ച നായകന്‍ ധോണിക്ക് മറ്റൊരു അപൂര്‍വ നേട്ടം കൂടി. ഏകദിനത്തില്‍ ഇന്ത്യയെ ഏറ്റവും കൂടുതല്‍ വിജയത്തിലേക്ക് നയിച്ച ക്യാപ്‌ടനെന്ന റെക്കോര്‍ഡിലേക്കാണ് ധോണി കുതിക്കുന്നത്. ഇനി ഒരു മത്സരം കൂടി ജയിച്ചാല്‍ മാത്രം മതി ധോണിക്ക് ആ റെക്കാര്‍ഡ് സ്വന്തമാക്കാന്‍.
ഇപ്പോള്‍ 90 വിജയങ്ങളാണ് ധോണിയുടെ കീഴില്‍ ഇന്ത്യ നേടിയിട്ടുള്ളത്. മുന്‍ ഇന്ത്യന്‍ ക്യാപ്‌ടന്‍ അസ്‌ഹറുദ്ദീന്റെ റെക്കോഡിനൊപ്പമാണ് ധോണി. 1990നും 1999നുമിടയില്‍ 174 മത്സരങ്ങളുടെ നായകനായിട്ടാണ് അസ്‌ഹറുദ്ദീന്‍ 90 വിജയം നേടിയത്. എന്നാല്‍ ധോണിക്ക് 90 മത്സരളുടെ വിജയത്തിലെത്താന്‍ 160 മത്സരങ്ങളേ ഏടുത്തുള്ളൂ. ഇപ്പോഴത്തെ ഇംഗ്ലണ്ട് പര്യടനത്തില്‍ തന്നെ ധോണി ഇത് സ്വന്തമാക്കുമെന്നാണ് കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha