സ്‌പാ ഫേഷ്യല്‍

വരണ്ട ചര്‍മ്മമുളളവര്‍ സൗന്ദര്യ പരിചരണത്തിനു കൂടുതല്‍ സമയം ചിലവഴിക്കേണ്ടതുണ്ട്. ഏതു കാലാവസ്ഥയിലും വരണ്ട ചര്‍മ്മത്തെ സുന്ദരമാക്കാന്‍ സ്‌പാ ഫേഷ്യല്‍ സഹായിക്കും.
പാല്‍, തൈര്, നെയ്യ്, പഞ്ചസാര എന്നിവ അടങ്ങിയ ഏതെങ്കിലും ഹെര്‍ബല്‍ ക്രീം ആദ്യം മുഖത്തു പുരട്ടുക. ചര്‍മ്മത്തിലെ അഴുക്കുകള്‍ നീക്കി വൃത്തിയാക്കുന്നതിന് പാല്‍ സഹായിക്കും. തൈരില്‍ ലാക്‌റ്റിക് ആസിഡ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തിന്റെ കരുവാളിപ്പ് മാറ്റാന്‍ ഗുണപ്രദമാണ്. ചര്‍മ്മത്തിന് കരുത്ത് നല്‍കി പരിപോഷിപ്പിക്കുന്നതിന് നെയ്യ് സഹായകമാണ്. മൃദുത്വവും തിളക്കവും നല്‍കുന്നതിനാണ് തേന്‍. ചര്‍മ്മത്തിലെ മൃതകോശങ്ങളെ അകറ്റുന്നതിന് പഞ്ചസാര പ്രയോജനപ്പെടും. ചര്‍മ്മത്തിലെ ചുളിവുകള്‍ തടയാന്‍ സഹായിക്കുന്ന കൊളാജിന്റെ പ്രവര്‍ത്തനത്തിന് ഈ അഞ്ചു ഘടകങ്ങള്‍ ഒത്തു ചേരുന്നത് സഹായകമാണ്. ഇത്തരം ക്രീം ഉപയോഗിച്ച് പതിനഞ്ച് മിനിട്ട് മസാജ് ചെയ്യുക. ഇതിനുശേഷം ഒരു ഡി ടോക്‌സി ഫൈയിംഗ് പായ്‌ക്ക് ഇടുക. അലോവേര പോലുളള പ്രകൃതി ദത്ത ഘടകങ്ങള്‍ അടങ്ങിയ പാക്ക് ഉപയോഗിക്കുക. ഇത് നീക്കം ചെയ്‌തതിനുശേഷം ചര്‍മ്മത്തിന് പുതുമ നല്‍കാന്‍ ഒരു പായ്‌ക്ക് ഇടണം. ഒരു കഷണം ഏത്തപ്പഴം കുഴമ്പുരൂപത്തിലാക്കിയത്, ബദാം പൊടിച്ചത് അര സ്‌പൂണ്‍, മുട്ടയുടെ മഞ്ഞ കാല്‍ സ്‌പൂണ്‍ ഇവ മിശ്രിതമാക്കി മുഖത്തും കഴുത്തിലും പുരട്ടി ഇരുപത് മിനിട്ട് കഴിഞ്ഞ് കഴുകണം. ഇതു ചര്‍മ്മത്തിന് തിളക്കവും മൃദുവും നല്‍കും. വെളളരിക്കാക്കുഴമ്പു ഫ്രിഡ്‌ജില്‍ വച്ചു തണുപ്പിച്ച് പഞ്ഞിയില്‍ മുക്കി ചര്‍മ്മത്തിന് കോള്‍ഡ് കംപ്രഷന്‍ കൊടുത്തശേഷം സണ്‍ക്രീം പുരട്ടണം.
https://www.facebook.com/Malayalivartha