ചര്‍മ്മം തിളങ്ങുന്നതിന്

1. തേങ്ങാപ്പാല്‍ മുഖത്തും ചുണ്ടിലും പുരട്ടിയാല്‍ നല്ല തിളക്കം ലഭിക്കും.
2. തിളപ്പിക്കാത്ത പാലില്‍ മുക്കിയ പഞ്ഞി കൊണ്ട് മുഖം തുടച്ചാല്‍ സൂക്ഷ്‌മമായ പൊടിയും അഴുക്കും നീങ്ങി ചര്‍മ്മം സുന്ദരമാകും.
3. 1 ടേബിള്‍ സ്‌പൂണ്‍ ഓറഞ്ച് ജ്യൂസും, 1 ടേബിള്‍ സ്‌പൂണ്‍ നാരങ്ങാ നീരും, ഒരു കപ്പ് തൈരില്‍ യോജിപ്പിക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനിട്ടിനുശേഷം ഒരു നനഞ്ഞ തുണി കൊണ്ട് തൂത്തെടുക്കുക. സാധാരണ ചര്‍മ്മത്തിന്റെ നിറവും തിളക്കവും വര്‍ദ്ധിപ്പിക്കു ന്നതിന് നല്ലൊരു മാര്‍ഗ്ഗമാണ്.
4. ഒരു ടീസ്‌പൂണ്‍ ഉഴുന്ന് പരിപ്പും, 5-6 ബദാമും തലേ ദിവസം വെളളത്തിലിട്ടു വയ്‌ക്കുക. ഇതു രണ്ടും നന്നായി അരച്ച മിശ്രിതം മുഖത്തു പുരട്ടി അര മണിക്കൂറിനുശേഷം കഴുകികളയുക. മുഖ ചര്‍മ്മം തിളക്കമേറിയതാകും.
5. ശുദ്ധമായ ആവണക്കെണ്ണ പുരട്ടുന്നത് ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകുന്നത് തടയുകയും ചര്‍മ്മം മൃദുവാക്കുകയും ചെയ്യും.
6. ഒരു ടേബിള്‍ സ്‌പൂണ്‍ തേനും 2 ടേബിള്‍ സ്‌പൂണ്‍ പാല്‍പ്പാടയും ചേര്‍ത്ത് മുഖത്ത് പുരട്ടിനോക്കൂ. അത്‌ഭുതകരമായ മാറ്റം കാണാം.
7. പച്ച ഉരുളക്കിഴങ്ങ് മുറിച്ച് മുഖത്തു ഉരസിയാല്‍ മുഖത്തെ കലകള്‍ ഇല്ലാതാകും.
8. വെളളരിക്കാനീരും, ഗ്ലിസറിനും, പനിനീരും സമം ചേര്‍ത്ത മിശ്രതം നല്ലൊരു സണ്‍ സ്‌ക്രീം ലോഷനാണ്.
https://www.facebook.com/Malayalivartha