പൂ പോലെ സൂന്ദരമായ ചുണ്ടുകള്‍ക്ക് ചില മഞ്ഞുകാല പൊടിക്കൈകള്‍

ചുണ്ടുകള്‍ക്ക് ഭംഗിയില്ലെങ്കില്‍ പിന്നെന്താ കാര്യം. ഇപ്പോള്‍ മഞ്ഞുകാലമല്ലേ ചുണ്ടുകള്‍ക്ക് വരള്‍ച്ചയും അതേ തുടര്‍ന്ന് വിണ്ടുകീറലും ഉണ്ടാകാം. നമുക്ക് എളുപ്പത്തില്‍ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ കൊണ്ട് ചുണ്ടിന്റെ ഇത്തരം പ്രശ്‌നങ്ങളെ അകറ്റാം.
ചുണ്ടിന്റെ വരള്‍ച്ച തടയാനായി വെണ്ണ പുരട്ടിയാല്‍ മതി.
ദിവസവും കിടക്കുന്നതിനുമുമ്പ് ഒലിവെണ്ണയോ ബദാമെണ്ണയോ പുരട്ടുന്നതും ചുണ്ടിന് ഭംഗി നല്‍കും.
കാല്‍ സ്‌പൂണ്‍ പാല്‍പ്പൊടിയും അത്രയും നാരങ്ങാനീരും ചേര്‍ത്തു പുരട്ടിയാല്‍ ചുണ്ടുകള്‍ക്ക് നിറം ലഭിക്കും.
നാരങ്ങാനീര്, ഗ്ലിസറിന്‍, തേന്‍ ഇവയെല്ലാം ഒരു ചെറിയ സ്‌പൂണിന്റെ അരഭാഗത്തോളം വീതമെടുത്ത് തമ്മില്‍ യോജിപ്പിച്ചശേഷം ചുണ്ടുകളില്‍ പുരട്ടുക. ഇത് ദിവസവും കൃത്യമായി ചെയ്‌താല്‍ ചുണ്ടുകളിലെ കറുപ്പു നിറം അകലും ഇതു കൂടാതെ വേറൊരു മാര്‍ഗം ബീറ്റ്‌റൂട്ട് നീരും ഗ്ലിസറിനും ചേര്‍ത്ത് പുരട്ടിയാലും മതി.
ഒലിവെണ്ണ, പഞ്ചസാര എന്നിവ അരസ്‌പൂണ്‍ വീതം യോജിപ്പിക്കുക. ഇത് ചുണ്ടില്‍ നന്നായി തേച്ചു പിടിപ്പിച്ച് 15 മിനിറ്റിനു ശേഷം കഴുകി കളയണം .ഇത് ചുണ്ടുകള്‍ക്ക് സൗന്ദര്യം വര്‍ദ്ധിപ്പിക്കും
കാല്‍ സ്‌പൂണ്‍ പാല്‍പ്പൊടിയൂം അത്രയും നാരങ്ങാനീരും ചേര്‍ത്ത് പുരട്ടിയാല്‍ ചുണ്ടുകള്‍ക്ക് നിറം ലഭിക്കും
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധയോടും കൃത്യമായും ചെയ്‌താല്‍ നിങ്ങളുടെ ചുണ്ടുകള്‍ക്ക് സൗന്ദര്യം വര്‍ദ്ധിപ്പിക്കാം. ആത്മവിശ്വാസത്തോടെ ചിരിക്കാം.
https://www.facebook.com/Malayalivartha