ചര്‍മം സുന്ദരമാക്കാനിതാ

നാരങ്ങാനീരും മഞ്ഞളും ചേര്‍ത്ത് പുരട്ടിയാല്‍ ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിക്കും.
തേന്‍ മുഖത്തു പുരട്ടി പത്തു പതിനഞ്ചു മിനിറ്റു കഴിയുമ്പോള്‍ ചൂടുവെള്ളത്തില്‍ മുക്കിയ പഞ്ഞികൊണ്ട് തുടച്ചാല്‍ ചര്‍മം മൃദുലമാക്കാം.
പാല്‍പ്പാടയില്‍ രണ്ടു തുള്ളി നാരങ്ങാനീര് ചേര്‍ത്ത് മുഖത്ത് തേച്ചു പിടിപ്പിക്കുക. മുഖത്തെ ഭംഗി വര്‍ദ്ധിക്കും.
മഞ്ഞളും പാലും കൂട്ടിച്ചേര്‍ത്ത് മുഖത്തു പുരട്ടി ഉണങ്ങിയ ശേഷം കഴുകി കള.യുക. ഇത് മുഖത്തുണ്ടാകുന്ന രോമവളര്‍ച്ചയെ കുറയ്‌ക്കും.
പഴുത്ത പപ്പായ ഉടച്ച് മുഖത്തു തേയ്‌ക്കുന്നതും വെള്ളരിക്ക അരച്ച് പുരട്ടുന്നതും കറുത്ത പാടുകള്‍ മാറുവാന്‍ സാധിക്കും.
കൈകാലുകളിലും മുഖത്തും നല്ലെണ്ണ പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞതിനുശേഷം കഴുകി കളുയുക. ചര്‍മ്മത്തിന് നല്ല മിനുസവും തിളവുമുണ്ടാകും.
തക്കാളിനീരു പുരട്ടിയാല്‍ ചര്‍മ്മത്തിലെ അഴുക്കുമാറുകയും നിറമുണ്ടാകുകയും ചെ.യ്യും.
പാല്‍ (തിളപ്പിക്കാത്ത) മുഖത്ത് പുരട്ടി മസാജ് ചെയ്യുക. കുറച്ചു സമയം കഴിഞ്ഞ് കഴുകി കളയുക. ഇത് ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുകയും, പാടുകള്‍ മാറ്റുകയും ചെയ്യും .
ഇതുകൂടാതെ ശരിയായ ആഹാരം, ഉറക്കം , വ്യായാമം, ശുചിത്വം എന്നിവ ചര്‍മസൗന്ദര്യത്തിന് അത്യാവശ്യമാണ്.
https://www.facebook.com/Malayalivartha