ചര്‍മ്മം എങ്ങനെ സംരക്ഷിക്കാം

നമ്മുടെ ചര്‍മ്മത്തെ ബുദ്ധിപൂര്‍വ്വം സംരക്ഷിച്ചാല്‍ പ്രായത്തെ തോല്‌പിക്കാന്‍ കഴിയും
വിറ്റാമിനുകള്‍ ചര്‍മ്മസംരക്ഷണത്തില്‍ മുഖ്യപങ്കു വഹിക്കുന്നു. ഇപ്പോളിറങ്ങുന്ന മിക്ക ക്രീമുകളിലും വിറ്റാമിന്‍ സി യോ ഇ യോ ഉണ്ട് .എങ്കിലും വിറ്റാമിനുകളുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ധാരളം കഴിക്കുന്നതാണ് നല്ലത്. സെലീനിയെ എന്ന ധാതു അടങ്ങുന്ന ഭക്ഷണമായ മീന്‍, സൂര്യകാന്തിക്കുരു, ഓട്‌സ് , ലിവര്‍ തുടങ്ങിയവ കഴിക്കുന്നത് നല്ലതാണ്
ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ചര്‍മ്മത്തിന് വ്യായാമം കൊണ്ട് വളരെയേറെ ഗുണങ്ങളുണ്ട്. ചര്‍മ്മത്തിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും ദോഷകാരികളായ ടോക്‌സിനുകളെ കളയാനുമെല്ലാം വ്യായാമം സഹായിക്കുന്നു.
ദിവസവും 7 -8 മണിക്കൂര്‍ നല്ലതുപോലെ ഉറങ്ങേണ്ടത് അത്യാവശ്യമാണ് . ശരിയായി ഉറങ്ങുന്നത് ചര്‍മ്മവും ശരീരവും നന്നായി നിലനിര്‍ത്താന്‍ കഴിയും.
സൂര്യപ്രകാശം അധികം ഏല്‍ക്കുന്നത് അത്ര നല്ലതല്ല
മൃദുവായ സോപ്പുപയോഗിച്ച് മുഖവും ശരീരവും നന്നായി കഴുകുന്നത് ചര്‍മ്മത്തിലുള്ള പൊടികളെയും മാലിന്യങ്ങളേയും നീക്കം ചെയ്യാന്‍ സാധിക്കും.
ധാരാളം വെളളം കുടിക്കുന്നത് ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സാധിക്കും.
https://www.facebook.com/Malayalivartha