സുന്ദരികളാവാന്‍ ചില നുറുങ്ങു വഴികളിതാ...

ഒരു സ്‌പൂണ്‍ തേന്‍ ഒരു സ്‌പൂണ്‍ തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം ദിവസവും രാത്രി കിടക്കുന്നതിനു മുമ്പ് കഴിക്കുക. അമിത വണ്ണം കുറയ്‌ക്കാന്‍ ഇത് സഹായിക്കും.
എള്ളും അമുക്കരപ്പൊടിയും ചേര്‍ത്ത് ദിവസേന രാത്രയില്‍ തേനില്‍കുഴച്ച് കഴിച്ചാല്‍ ശരീരത്തിന് നല്ല തുടിപ്പുണ്ടാകും.
ശരീരത്തിലെ അനാവശ്യ മേദസ്സ് കുറയ്‌ക്കാനും ദേഹവടിവ് നിലനിര്‍ത്താനും പച്ചക്കറികള്‍ പഴവര്‍ഗ്ഗങ്ങള്‍ നന്നായി കഴിക്കുക.
നല്ല തണുപ്പുള്ള കാലാവസ്ഥയില്‍ ചര്‍മ്മത്തിലുണ്ടാകുന്ന മൊരിച്ചില്‍ മാറ്റാന്‍ ദിവസവും വെള്ളത്തില്‍ മൂന്നു നാലു തുള്ളി ഒലിവെണ്ണ ചേര്‍ത്ത് കുളിക്കുക
ഉലുവ അരച്ച് മുഖത്ത് പുരട്ടി ഉണങ്ങിയതിനുശേഷം ചൂടുവെള്ളത്തില്‍ മുഖം കഴുകുക. മാര്‍ദ്ദവവും കാന്തിയും ഉണ്ടാകും.
നിത്യവും ഓരോ ഗ്ലാസ് തക്കാളി നീര് കഴിക്കുന്നത് വിളര്‍ച്ച ഒഴിവാക്കാന്‍ സാധിക്കും.
മുഖക്കുരു മാറാന്‍ പഴുത്ത മധുര നാരങ്ങയുടെ തൊലിയും മരമഞ്ഞള്‍ തോലും കൂട്ടിയരച്ച് ഉറങ്ങുന്നതിനുമുമ്പ് പുരട്ടി കാലത്ത് കഴുകി കളയുക. കുരുക്കള്‍ കരുഞ്ഞുണങ്ങി ഇല്ലാതെയാവും.
ആര്യവേപ്പിലയും പച്ച മഞ്ഞളും ചേര്‍ത്തരച്ച് തേച്ചു കുളിച്ചാല്‍ വസൂരികലകള്‍ നിശ്ശേഷം മാറും.
https://www.facebook.com/Malayalivartha