ചര്‍മ്മത്തെ സൗന്ദര്യമാക്കാനിതാ ചില പൊടിക്കൈകള്‍

വേനല്‍കാലത്തും മഞ്ഞുകാലത്തും നമ്മുടെ ചര്‍മ്മത്തിന് മങ്ങലേല്‌ക്കുന്നതിനാല്‍ നാം ശ്രദ്ധയോടെ ചര്‍മ്മത്തെ പരിപാലിക്കേണ്ടതാണ്. അതിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാര മാര്‍ഗ്ഗങ്ങളിതാ...
വരണ്ട ചര്‍മ്മമാണെങ്കില്‍
ഒരു സ്‌പൂണ്‍ പാല്‍പ്പൊടി , രണ്ടു വലിയ സ്‌പൂണ്‍ മുട്ടയുടെ വെള്ള, ഒരു സ്‌പൂണ്‍ നാരങ്ങാനീര്, അരസ്‌പൂണ്‍ ബദാം പൊടിച്ചത്, ഒരു സ്‌പൂണ്‍ ഓട്‌സ് എന്നിവ മിക്‌സ് ചെയ്‌തു പുരട്ടുക. പതിനഞ്ചു മിനിറ്റിനു ശേഷം കടലമാവുപയോഗിച്ച് കഴുകുക.
ഗോതമ്പുപൊടി, ഓറഞ്ചിന്റെ തൊലി, കടലമാവ്, മൈസൂര്‍ പരിപ്പ് എന്നിവ പൊടിച്ചത് ഓരോ സ്‌പൂണ്‌ഡ വീതമെടുത്തു രണ്ടുസ്‌പൂണ്‍ കട്ടിയുള്ള പാലില്‍ ചേര്‍ത്ത് മുഖത്തു പുരട്ടുക. പതിനഞ്ചു മിനിറ്റിനു ശേഷം കഴുകി കളയുക.
വരണ്ട ചര്‍മ്മമുള്ളവര്‍ എണ്ണ തേച്ചു കുളിക്കുന്നത് നല്ലതാണ്.
ഒരു കപ്പ് തേങ്ങാ ചിരവിയെടുത്തത് തിരുമ്മിയെടുത്ത പാല്‍ മുഖത്തും ശരീരത്തിലും പുരട്ടുക. പതിനഞ്ചു മിനിറ്റിനു ശേഷം അതേ ചിരവിയ തേങ്ങ ശരീരത്തില്‍ തേച്ചു പിടിപ്പിക്കുക. ഇതിനുശേഷം കടലമാവ് കൊണ്ടു കഴുകികളയുക.
കട്ടിയുള്ള പാല്‍പ്പാട ശരീരം മുഴുവന്‍ പുരട്ടി കുറച്ചുകഴിഞ്ഞ് തരിയുള്ള അരിപ്പൊടി ഉപയോഗിച്ച് തേയ്‌ക്കുക പത്ത് മിനിറ്റിനുശേഷം കഴുകി വൃത്തിയാക്കുക. ചര്‍മ്മം നല്ല മിനുസമുള്ളതായിത്തീരും.
സാധാരണ ചര്‍മ്മത്തിന്
അരസ്‌പൂണ്‍ ബദാം പൗഡര്‍, ഒരു ചെറിയ സ്‌പൂണ്‍ പാട മാറ്റിയ പാല്‍, പകുതി ചിങ്ങമ്പഴം, ഒരു കഷണം പപ്പായ തുടങ്ങിയവ ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടുക. കുറച്ചു കഴിഞ്ഞ് കഴുകി കളയുക. ചര്‍മ്മത്തിന് നല്ല തിളക്കം കിട്ടുന്നു.
എണ്ണമയമുള്ള ചര്‍മ്മത്തിന്
മുട്ടയുടെ വെള്ള, തേന്‍, മുള്‍ട്ടാണി മിട്ടി എന്നിവ ഓരോ വലിയ സ്‌പൂണ്‍ വീതവും പഴുത്ത തക്കാളി, വെള്ളരി എന്നിവ ഓരോ കഷണം വീതവും മിക്‌സിയിലിട്ട് അരച്ച് മുഖത്തും കഴുത്തിലും പുരട്ടി കുറച്ചു കഴിഞ്ഞ് കടലമാവുപയോഗിച്ച് കഴുകി കളയുക.
https://www.facebook.com/Malayalivartha