തലമുടിയുടെ പരിചരണത്തിന്

നനഞ്ഞിരിക്കുന്ന മുടി ഒരിക്കലും ചീകരുത്. മുടി ഉണങ്ങാന്‍ വേണ്ടി തലയില്‍ തുണി ബലമായി കെട്ടിവയ്‌ക്കുന്നതും ശക്തിയായി തുവര്‍ത്തുന്നതും മുടി കേടാവാനിടയുണ്ട്. ഷാംമ്പു ഉപയോഗിക്കുകയാണെങ്കില്‍ ഷാംമ്പുവിന്റെ അംശം പൂര്‍ണ്ണമായും കഴുകി കളയണം. മുടി കൊഴിയാതിരിക്കാന്‍ ചില മാര്‍ഗ്ഗങ്ങളിതാ...
കറിവേപ്പിലയിട്ടു കാച്ചിയ വെളിച്ചെണ്ണ തേച്ചു കുളിക്കുക
മൈലാഞ്ചിയില അരച്ച് തണലത്തു വച്ച് ഉണക്കുക. ഈ പൊടിയിട്ടു വെളിച്ചെണ്ണ കാച്ചി തേയ്‌ക്കുക
തലയില്‍ സ്ഥിരമായി തേക്കുന്ന എണ്ണ ചെറുചൂടോടെ തലയോട്ടിയില്‍ നന്നായി തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്‌ചയില്‍ ഒരു പ്രാവശ്യമെങ്കിലും ഇങ്ങനെ ചെയ്യണം.
കഞ്ഞിവെള്ളത്തില്‍ ചെറുപയര്‍ പൊടി കലക്കി അതുകൊണ്ട് ആഴ്‌ചയിലൊരിക്കല്‍ തലകഴുകുക.
തേങ്ങാപ്പാലും സമം ചെറുനാരങ്ങാനീരും യോജിപ്പിച്ച് തലയില്‍ പുരട്ടുക. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകുക.
https://www.facebook.com/Malayalivartha