വേനല്‍കാലത്ത് മുഖമെങ്ങനെ സംരക്ഷിക്കാം

വേനല്‍കാലത്ത് സൗന്ദര്യസംരക്ഷണത്തില്‍ അല്‌പം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് മുഖസംരക്ഷണത്തിന്റെ കാര്യത്തില്‍. മുഖസംരക്ഷണത്തിനുതകുന്ന ചില പൊടിക്കൈകളിതാ...
രണ്ടു ടേബിള്‍സ്‌പൂണ്‍ പഴം അരച്ചതിലേക്ക് ഒരു ടേബിള്‍ സ്‌പൂണ്‍ തേന്‍ ചേര്‍ത്ത് മുഖത്ത് തേയ്‌ക്കുക. 15 മിനിറ്റ് വച്ചതിനുശേഷം കഴുകി കളയുക. ഇത് വരണ്ട ചര്‍മ്മത്തിന് വളരെ ഫലപ്രദമാണ്.
തക്കാളിയുടെ നീരെടുത്ത് അതില്‍ മുള്‍ട്ടാണിമിട്ടി ഇട്ട് ഒരു മിശ്രിതമാക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് വച്ചതിനുശേഷം കഴുകുക. ഇത് മുഖത്ത് എണ്ണമയം ഇല്ലാതാക്കുന്നു.
നന്നായി പഴുക്കാത്ത പപ്പായയുടെ നീര് പിഴിഞ്ഞെടുത്ത് അതിലേക്ക് ഉരുളക്കിഴങ്ങ് അല്ലെങ്കില്‍ നാരങ്ങനീര് ചേര്‍ക്കുക. ഒരു തുണി ഈ നീരില്‍ മുക്കി മുഖത്ത് ഇടുക. അതിനു മീതെ പിഴിഞ്ഞെടുത്ത പപ്പായ ഇടുക. ഇത് 15 മിനിറ്റ് മുഖത്ത് വയ്‌ക്കുക. അതിനുശേഷം കഴുകി കളയുക. ഇതി മുഖത്തുണ്ടാകുന്ന കരിവാളിപ്പ് മാറ്റുന്നു.
പഴുത്ത പൈനാപ്പിള്‍ അരച്ചെടുത്ത് മുഖത്ത് ഇടുക. 15 അല്ലെങ്കില്‍ 20 മിനിട്ട് വച്ചശേഷം കഴുകി കളയുക. ഇത് മുഖത്തിന് നല്ല കാന്തിയും തിളക്കവും നല്‍കും. കൂടാതെ ആപ്പിളും ഓറഞ്ചുമെല്ലാം മുറിച്ച് കഷണങ്ങളാക്കി മുഖത്ത് കുറച്ചു സമയം വച്ചിരിക്കുക. നല്ല മൃദുത്വം ലഭിക്കും.
https://www.facebook.com/Malayalivartha