കറുപ്പാണെങ്കിലെന്താ സുന്ദരിയല്ലേ?

കറുപ്പിന് ഏഴഴകാണെന്നാണ് പറയുന്നത്. ഇരുനിറമുള്ളവര്‍ ചിന്തിക്കുന്നത് തങ്ങള്‍ എത്ര മേക്കപ്പിട്ടിട്ടും കാര്യമില്ലായെന്നാണ്. കാരണം അവരുടെ സൗന്ദര്യം മേക്കപ് ചെയ്യുന്നതിലൂടെ കുറയുകയാണെന്നാണ് മിക്കവരും പറയുന്നത്. എന്നാല്‍ അങ്ങനെയല്ല. ഇരുനിറമുള്ളവര്‍ മേക്കപ്പില്‍ അല്പം ഒന്നു ശ്രദ്ധിച്ചാല്‍ മതി നിങ്ങളുടെ ഭംഗി എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാം.
ഇരുനിറമുളളവരുടെ ശരീരത്തില്‍ എണ്ണമയം എടുത്തുകാണിക്കും. ചര്‍മ്മത്തില്‍ വെളിച്ചം കൂടുതലായി പ്രതിഫലിക്കുന്നതുകൊണ്ടാണിത്. ചര്‍മ്മത്തിന്റെ തിളക്കം കുറയ്ക്കാന്‍ ഇവര്‍ക്ക് ലിക്വിഡ് ഫൗണ്ടേഷന്‍ ഉപയോഗിക്കാവുന്നതാണ്. ഇതു ചര്‍മ്മത്തിന്റേതിനേക്കാള്‍ അല്‍പ്പംകൂടി നിറമുളളതായിരിക്കണം.
ബ്രൗണ്‍ മസ്‌ക്കാരയാണ് ഇരുനിറക്കാര്‍ക്ക് യോജിക്കുന്നത്. ഇത് ഉപയോഗിക്കും മൂന്‍പ് കണ്‍പോളയുടെ അഗ്രത്തില്‍ കറുത്ത ഒരു ലൈന്‍ വരയ്ക്കുക. കണ്ണുകള്‍ക്ക് നല്ല എടുപ്പ് തോന്നാനാണിത്. കടുംനിറത്തിലുളളതിനു പകരം ഇളംനിറമുളള ലിപ്സ്റ്റിക്കുകളാണ് ഇരുനിറക്കാര്‍ക്ക് യോജിക്കുക. പകല്‍സമയം പുറത്തുപോകുമ്പോള്‍ വളരെ സുതാര്യമായി ലിപ്‌ഗ്ലോസ് ഉപയോഗിക്കുക. വൈകിട്ടാണെങ്കില്‍ കടുംമെറൂണ്‍ നിറത്തിലുളള ലിപ്‌ഗ്ലോസ് പുരട്ടുക.
https://www.facebook.com/Malayalivartha