Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ചര്‍മ്മം സംരക്ഷിക്കാന്‍ ഏഴ്‌ ഭക്ഷണങ്ങള്‍ ഇതാ…

12 AUGUST 2014 03:27 PM IST
മലയാളി വാര്‍ത്ത.

ചര്‍മ്മത്തിന്റെ ഭംഗി വര്‍ധിപ്പിക്കാനും സ്വാഭാവികത നിലനിര്‍ത്താനുള്ള ഏഴ്‌ ഭക്ഷണ പദാര്‍ഥങ്ങള്‍

കാരറ്റ്‌
തൊലിപ്പുറത്തെ കോശങ്ങളുടെ അനാവശ്യ വളര്‍ച്ച തടയാന്‍ കാരറ്റിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ യ്‌ക്ക്‌ സാധിക്കുന്നു. തൊലിപ്പുറത്തുണ്ടാകുന്ന വ്രണങ്ങള്‍ ഇല്ലാതാക്കുന്നതിനും കാരറ്റ്‌ ഉത്തമമാണ്‌. തൊലിപ്പുറത്തെ കാന്‍സര്‍ തടയുന്നതിന്‌ കാരറ്റിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ യ്‌ക്ക്‌ കഴിയും.
പപ്പായ
പപ്പായയ്‌ക്ക്‌ ധാരാളം ഔഷധ ഗുണങ്ങളുണ്ട്‌. പപ്പായയില്‍ കാലറിയുടെ അളവ്‌ കുറവാണ്‌. അതുകൊണ്ട്‌ തന്നെ കൊളസ്‌ട്രോളും ഇല്ല. പപ്പായ ദഹനത്തിന്‌ ഉത്തമമാണ്‌. വിറ്റാമിന്‍ സി, ഇ, ബീറ്റാ കരോട്ടിന്‍ എന്നിവ മുഖക്കുരു, കറുത്ത പാടുകള്‍ തുടങ്ങിയവയില്‍ നിന്ന്‌ ചര്‍മ്മത്തെ സംരക്ഷിക്കുന്നു. സൂര്യാഘാതത്തില്‍ നിന്ന്‌ ചര്‍മ്മത്തെ സംരക്ഷിക്കാനും വിറ്റാമിന്‍ സി പ്രയോജനകരമാണ്‌.
സെലറി (ഒരിനം പച്ചക്കറി)
രക്‌ത ചംക്രമണം സുഗമമാക്കാന്‍ സെലറിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ കെ സഹായകമാണ്‌. ഉയര്‍ന്ന രക്‌തസമ്മര്‍ദ്ദം കുറയ്‌ക്കാനും സെലറി പ്രയോജനപ്പെടും. മാനസിക സമ്മര്‍ദ്ദം കുറയുന്നതിലൂടെ ചര്‍മ്മത്തിന്റെ ഭംഗിയും സംരക്ഷിക്കപ്പെടും. സെലറിയില്‍ അടങ്ങിയിട്ടുള്ള പ്രകൃതിദത്തമായ സോഡിയം, പൊട്ടാസ്യം, ജലം എന്നിവ നിര്‍ജലീകരണത്തില്‍ നിന്ന്‌ ശരീരത്തെ സംരക്ഷിക്കുന്നു. കാലറി കുറഞ്ഞ ഭക്ഷണമായതിനാല്‍ മറ്റ്‌ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവുകയില്ല.
വിത്തുകള്‍
മത്തങ്ങാക്കുരു, ചണവിത്ത്‌, സൂര്യകാന്തിയുടെ വിത്ത്‌ തുടങ്ങിയവ കഴിക്കുന്നത്‌ ചര്‍മ്മ സംരക്ഷണത്തിന്‌ സഹായകമാകും. മത്തങ്ങാക്കുരുവും സൂര്യകാന്തി വിത്തും, വിറ്റാമിന്‍ ഇ, സെലിനിയം, മഗ്നീഷ്യം, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്‌ടമാണ്‌. ചര്‍മ്മത്തില്‍ ചുളിവ്‌ വീഴുന്നത്‌ തടയാന്‍ സെലിനിയത്തിനും പ്രോട്ടീനും കഴിയും. മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ മഗ്നീഷ്യം സഹായകമാണ്‌. ചണത്തില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തൊലിപ്പുറത്ത്‌ ചുളിവുകള്‍ വീഴുന്നത്‌ തടയുന്നു.
പച്ച ചീര
പച്ച ചീര ഔഷധ ഗുണങ്ങളാല്‍ സമ്പുഷ്‌ടമാണ്‌. ഇരുമ്പ്‌, വിറ്റാമിന്‍ ഇ, മഗ്നീഷ്യം, വിറ്റാമിന്‍ എ, ഫൈബര്‍, പ്ലാന്റ്‌ പ്രോട്ടീന്‍, വിറ്റാമിന്‍ സി, ഫൊളേറ്റ്‌ തുടങ്ങിയ ധാതുക്കളടങ്ങിയ വസ്‌തുവാണ്‌ പച്ച ചീര. എല്ലാ ചര്‍മ്മരോഗങ്ങള്‍ക്കും ഫലപ്രദമാണ്‌ ചീരയിലടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍.
 ഗ്രീന്‍ ടീ
ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍, അമിനോ ആസിഡുകള്‍, എല്‍ തിയാനിന്‍ എന്നിവ ശരീരത്തെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന്‌ സംരക്ഷിക്കുന്നു. രക്‌ത സമ്മര്‍ദ്ദം വര്‍ധിക്കുന്നത്‌ തടയാനും കാന്‍സര്‍ വരാതിരിക്കുന്നതിനും ഗ്രീന്‍ ടീ സഹായകമാണ്‌.
വെളിച്ചെണ്ണ
വെളിച്ചെണ്ണയില്‍ സാന്ദ്രീകരിച്ച കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ലോറിക്‌ ആസിഡ്‌. ബാക്‌ടീരിയകളെയും വൈറസുകളെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള ഒന്നാണ്‌. ചര്‍മ്മത്തെ ഈര്‍പ്പമുള്ളതും മൃദുത്വമുള്ളതുമാക്കാന്‍ വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡുകള്‍ വിറ്റാമിന്‍ ഇ എന്നിവ സഹായിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (28 minutes ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (42 minutes ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (49 minutes ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (55 minutes ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (2 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (3 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (3 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (4 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (4 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (6 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (6 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (6 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (6 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (6 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (7 hours ago)

Malayali Vartha Recommends