കാരമല്‍ കസ്റ്റാര്‍ഡ്

പാല്‍ 400 മില്ലി
മുട്ട രണ്ടെണ്ണം
പഞ്ചസാര നാല് ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്‌ളോര്‍ ഒരു ടീസ്പൂണ്‍
പഞ്ചസാര (കാരമലൈസിന്) രണ്ട് ടേബിള്‍ സ്പൂണ്‍
വാനില എസ്സന്‍സ് അര ടീസ്പൂണ്‍
പാല്‍ ചെറുതീയില്‍ 2/3 ആകുന്നതുവരെ ചൂടാക്കുക. അടുപ്പില്‍ നിന്നും മാറ്റി കോണ്‍ഫ്‌ളോര്‍ അല്പം പാലില്‍ കലക്കിയതും നാല് ടേബിള്‍ സ്പൂണ്‍ പഞ്ചസാര, വാനില എസ്സന്‍സ്, പതപ്പിച്ച മുട്ട എന്നിവ ചേര്‍ത്ത് പഞ്ചസാര അലിയുന്നതുവരെ അടിക്കുക. രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാര (തയ്യാറാക്കുന്ന മോള്‍ഡില്‍) കാരമലൈസ് ചെയ്യുക. ഇത് ചെറുതായി തണുപ്പിച്ചശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന കസ്റ്റാര്‍ഡ് കൂട്ട് ഇതിലൊഴിച്ച് 200 ഡിഗ്രി സെന്റിഗ്രേഡില്‍ പ്രീഹീറ്റ് ചെയ്ത അവ്‌നില്‍ അരമണിക്കൂര്‍ ബേക്ക് ചെയ്യുക. ഈ കൂട്ട് അലുമിനിയം ഫോയില്‍കൊണ്ട് പൊതിഞ്ഞശേഷം അപ്പച്ചെമ്പില്‍ വെച്ച് ഒരു മണിക്കൂര്‍ ആവി കയറ്റുകയോ ചെയ്യാം. വാങ്ങി അല്പം തണുത്തശേഷം വിളമ്പുന്ന പാത്രത്തിലേയ്ക്ക് കമഴ്ത്തിയിടുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha