ശിവരാത്രി മഹാപരിക്രമയാത്രയ്ക്കിടയിൽ പങ്കെടുത്ത് മടങ്ങാന്‍ നിന്ന സുരേഷ് ഗോപിയ്ക്കരികിലേക്ക് ഔദ്യോഗിക വാഹനം സമയത്തിന് എത്തിയില്ല; ഓട്ടോറിക്ഷയില്‍ കയറി മടങ്ങി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

ഔദ്യോഗിക വാഹനം എത്താത്തതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ മടങ്ങി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ശിവരാത്രി ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു നാടകീമായ സംഭവങ്ങൾ അരങ്ങേറിയത്.
വടക്കുംനാഥ ക്ഷേത്രത്തിന് സമീപമായിരുന്നു ഔദ്യോഗിക വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. ശിവരാത്രി മഹാപരിക്രമയാത്രയ്ക്കിടയിൽ പങ്കെടുത്ത് മടങ്ങാന്‍ നിന്ന സുരേഷ് ഗോപിയ്ക്കരികിലേക്ക് ഔദ്യോഗിക വാഹനം സമയത്തിന് എത്തിയില്ല.
ഉടന്‍ ഓട്ടോസ്റ്റാന്റില്‍ നിന്ന് മന്ത്രി സുരേഷ് ഗോപി ഓട്ടോ വിളിക്കുകയും അതില്‍ കയറി രാമനിലയത്തിലേക്ക് മടങ്ങുകയുമായിരുന്നു. കേന്ദ്രമന്ത്രി ഓട്ടോയില്‍ കയറിയതിന് പിന്നാലെ ഗണ്‍മാന്‍ ഓട്ടോഡ്രൈവര്‍ക്കൊപ്പം വാഹനത്തിന്റെ മുന്നിലേക്ക് കയറി.
മറ്റൊരു ബിജെപി നേതാവും സുരേഷ് ഗോപിയ്‌ക്കൊപ്പം ഓട്ടോയില്‍ കയറി. ഓട്ടോ പുറപ്പെട്ടപ്പോൾ തന്നെ കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വാഹനം അവിടെയെത്തിയിരുന്നു. സമാനമായ സംഭവങ്ങൾ നേരത്തെയും നടന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha






















