ഓറഞ്ച് ജെല്ലിയും കമ്പോട്ടും

ചേരുവകകള്‍:
ഓറഞ്ച് 9 എണ്ണം
നാരങ്ങ1 എണ്ണം
പഞ്ചസാര 125ഗ്രാം
ജലറ്റിന്‍ 15 ഗ്രാം (1 പാക്കറ്റ്)
ഓറഞ്ച് 6 എണ്ണം
പഞ്ചസാര 30 ഗ്രാം
പാകം ചെയ്യേണ്ടവിധം:
ഒരു ഓറഞ്ചിന്റെ തൊലി മാറ്റിവെക്കുക. ഒമ്പത് ഓറഞ്ചും പിഴിഞ്ഞ് വെക്കുക. നാരങ്ങയും പിഴിയുക. നാല് ടേബ്ള്‍ സ്?പൂണ്‍ വെള്ളത്തില്‍ പഞ്ചസാരയിട്ട് അടുപ്പത്തുവെച്ച് പഞ്ചസാര അലിയാന്‍ അനുവദിക്കുക. ഇത് ഓറഞ്ച് തൊലിയിലേക്ക് പകരുക. ആറാന്‍ വെക്കുക. നാല് ടേബ്ള്‍ സ്?പൂണ്‍ ചൂടുവെള്ളത്തില്‍ ജലറ്റിന്‍ ഇട്ട് അലിയാന്‍ വെക്കുക. ഇനിയത് ഓറഞ്ച് നീരും പഞ്ചസാര സിറപ്പും നാരങ്ങാ നീരുമായി ചേര്‍ക്കുക. ഇതരിക്കുക. ഒരു രാത്രി ഫ്രിഡ്ജില്‍ തണുപ്പിക്കുക.
കമ്പോട്ട്
അടുത്ത ദിവസം രണ്ട് ഓറഞ്ച് ബൗളിലേക്ക് പിഴിഞ്ഞൊഴിക്കുക. രണ്ട് ടേബ്ള്‍ സ്?പൂണ്‍ ചൂടുവെള്ളത്തില്‍ 30 ഗ്രാം പഞ്ചസാരയിട്ട് ഇളക്കി ഓറഞ്ച് ജ്യൂസിലേക്ക് ചേര്‍ക്കുക. ആറാനായി വെക്കുക. ബാക്കിയുള്ള നാല് ഓറഞ്ച് തൊലി കളഞ്ഞ് ഉള്ളിലെ തൊലിയും കളഞ്ഞ് അല്ലി മാത്രം വൃത്താകൃതിയുള്ള ഒരു ഡിഷിലേക്ക് നിരത്തുക. ഓറഞ്ച് ജ്യൂസ്? ആറാന്‍വെച്ചത് ഇതിലേക്ക് ഒഴിക്കുക. രണ്ട് മണിക്കൂര്‍ ഫ്രിഡ്ജില്‍ തണുപ്പിച്ചശേഷം പുറത്തെടുത്ത് ജെല്ലിക്കൊപ്പം വിളമ്പുക
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha