Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അറബ് ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഇസ്രായേലിനെ നിയന്ത്രിക്കാൻ അമേരിക്ക 'സ്വാധീനം ഉപയോഗിക്കണമെന്ന്' ഗൾഫ് രാജ്യങ്ങൾ


ഭരണപക്ഷം ആഞ്ഞടിക്കും... രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സഭയില്‍ വരാന്‍ സാധ്യത കുറവ്; താന്‍ എന്നും പാര്‍ട്ടിക്ക് വിധേയന്‍, പാര്‍ട്ടിയെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്ന് പ്രതികരണം


ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി....അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം


സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക ലക്ഷ്യം... എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..

ഈസ്റ്റര്‍ വിഭവങ്ങള്‍

27 MARCH 2016 02:06 AM IST
മലയാളി വാര്‍ത്ത.

 പാലപ്പം
ചേരുവകള്‍:
അരിപ്പൊടി അഞ്ച് കപ്പ്
യീസ്റ്റ് അര ടീസ്പൂണ്‍
പഞ്ചസാര രണ്ട് ടേബിള്‍സ്പൂണ്‍
തേങ്ങാപ്പാല്‍ രണ്ട് കപ്പ്
ഉപ്പ് ആവശ്യത്തിന്
പാകം ചെയ്യേണ്ടവിധം:
ഒരു കപ്പ് ചെറുചൂട് വെള്ളത്തില്‍ യീസ്റ്റും പഞ്ചസാരയും കലക്കി 30 മിനിട്ട് വെക്കുക. മൂന്ന് ടേബിള്‍ സ്പൂണ്‍ അരിപ്പൊടി മൂന്ന് കപ്പ് വെള്ളത്തില്‍ കലക്കി നാലു മിനിറ്റ് തുടര്‍ച്ചയായി ഇളക്കി തിളപ്പിക്കുക. ഈ മിശ്രിതം തണുത്ത ശേഷം ബാക്കി അരിപ്പൊടിയും യീസ്റ്റ് ലയിപ്പിച്ച വെള്ളവും തേങ്ങാപ്പാലും ഉപ്പും ചേര്‍ത്ത് മിക്‌സിയില്‍അടിച്ചെടുക്കുക. എട്ടു മണിക്കൂര്‍ പുളിപ്പിച്ച ശേഷം അപ്പച്ചട്ടിയില്‍ ചുട്ടെടുക്കുക
ചിക്കന്‍ കട് ലറ്റ്
ചേരുവകള്‍:
കോഴിയിറച്ചി (എല്ലില്ലാത്തത്) 250 ഗ്രാം
ഉരുളക്കിഴങ്ങ് രണ്ട് എണ്ണം
കുരുമുളകുപൊടി അര ടീസ്പൂണ്‍
മുളകുപൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി ഒരു നുള്ള്
ചിക്കന്‍മസാല ഒരു ടീസ്പൂണ്‍
സവാള ഒന്ന്
പച്ചമുളക് രണ്ട് എണ്ണം
ഇഞ്ചി ഒരിഞ്ച് കഷണം
കറിവേപ്പില ഒരു ഇതള്‍
മുട്ട ഒന്ന്
റൊട്ടിപ്പൊടി അര കപ്പ്
എണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
പാകം ചെയ്യേണ്ടവിധം:
ഉരുളക്കിഴങ്ങ് ഉപ്പു ചേര്‍ത്ത് പുഴുങ്ങി ഉടച്ചെടുക്കുക. വൃത്തിയാക്കിയ കോഴിയിറച്ചി മുളകുപൊടി, മഞ്ഞള്‍പൊടി, ചിക്കന്‍മസാല, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ച ശേഷം മിക്‌സിയിലിട്ട് ചെറുതായി നുറുക്കിയെടുക്കുക. പൊടിയായി അരിഞ്ഞ സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. ഇതിലേക്ക് കോഴിയിറച്ചി ചേര്‍ത്ത് നന്നായി വരട്ടുക. ഇത് ഉടച്ചുവെച്ച ഉരുളക്കിഴങ്ങും കുരുമുളകുപൊടിയും ചേര്‍ത്ത് കുഴയ്ക്കുക. ചെറിയ ഉരുളകളായി ഉരുട്ടി കട് ലറ്റ് പാകത്തില്‍ പരത്തുക. പതപ്പിച്ച മുട്ടയില്‍മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് എണ്ണയില്‍ വറുത്തെടുക്കുക.
വറുത്തരച്ച കോഴിക്കറി
ചേരുവകള്‍:
കോഴിയിറച്ചി ഒരു കപ്പ്
തേങ്ങ ചിരവിയത് രണ്ട് കപ്പ്
തക്കാളി രണ്ട് എണ്ണം
പച്ചമുളക് മൂന്ന്എണ്ണം
ഇഞ്ചി രണ്ട് ഇഞ്ച് കഷണം
വെളുത്തുള്ളി അഞ്ച് അല്ലി
ചെറിയ ഉള്ളി രണ്ട്/മൂന്ന് എണ്ണം
മഞ്ഞള്‍പൊടി അര ടീസ്പൂണ്‍
മല്ലിപ്പൊടി മൂന്ന് ടേബിള്‍സ്പൂണ്‍
മുളകുപൊടി മൂന്ന് ടേബിള്‍സ്പൂണ്‍
എണ്ണ മൂന്ന് ടേബിള്‍സ്പൂണ്‍
കറിവേപ്പില മൂന്ന് ഇതള്‍
കടുക് ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
പാകം ചെയ്യേണ്ടവിധം:
കോഴിയിറച്ചി കഴുകി ചെറിയ കഷണങ്ങളാക്കി വെള്ളം വാര്‍ത്തു കളയുക. പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, തക്കാളി എന്നിവ ചെറുതായി അരിയുക. ചിരവിയ തേങ്ങ ഒരേ വലുപ്പത്തിലാക്കാന്‍ വെള്ളം ചേര്‍ക്കാതെ ചെറുതായി മിക്‌സിയില്‍ അരക്കുക. ഒരു നോണ്‍സ്റ്റിക് പാനില്‍ അര ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് മിക്‌സിയില്‍ ഒതുക്കിയെടുത്ത തേങ്ങയും അഞ്ച് ചെറിയ ഉള്ളിയും ഒരു ഇതള്‍ കറിവേപ്പിലയും ചേര്‍ത്ത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കുക. ചൂടാറുമ്പോള്‍, വെള്ളം ചേര്‍ക്കാതെ (നിറം മാറാതിരിക്കുന്നതിന്) മിക്‌സിയില്‍അരക്കുക. ചട്ടിയില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില (ഒരു ഇതള്‍), ചെറിയ ഉള്ളി എന്നിവ നന്നായി വഴറ്റുക. ഇതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി ചേര്‍ത്ത് ഇളക്കുക. ഒരു മിനിറ്റ് കഴിയുമ്പോള്‍ തക്കാളി ചേര്‍ത്ത് അല്‍പ നേരം ഇളക്കുക. അതിനുശേഷം കോഴിയിറച്ചിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നാല്അഞ്ച് മിനിറ്റ് ഇളക്കുക. പിന്നീട് അടച്ചുവച്ച് ചെറുതീയില്‍ വേവിക്കുക. വെന്ത് കഴിയുമ്പോള്‍വറുത്തരച്ച തേങ്ങ വെള്ളത്തില്‍ കലക്കി ചേര്‍ക്കുക. പതുക്കെ തിളക്കുമ്പോള്‍ തീയണച്ച് കടുക് പൊട്ടിച്ച് കറിവേപ്പിലയും ഉള്ളിയും മൂപ്പിച്ച് ചേര്‍ക്കുക.
വെള്ളയപ്പം
ചേരുവകള്‍:
അരിപ്പൊടി നാല് കപ്പ്
തേങ്ങ ചിരവിയത് രണ്ട് കപ്പ്
യീസ്റ്റ് അര ടീസ്പൂണ്‍
പഞ്ചസാര രണ്ട് ടേബിള്‍സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
പാകം ചെയ്യേണ്ടവിധം:
യീസ്റ്റും പഞ്ചസാരയും ഒരു കപ്പ് ചെറുചൂട് വെള്ളത്തില്‍ കലക്കി 30 മിനിറ്റ് വെക്കുക. രണ്ട് ടേബിള്‍സ്പൂണ്‍ അരിപ്പൊടി രണ്ട് കപ്പ് വെള്ളത്തില്‍ കലക്കി നാലു മിനിറ്റ് തുടര്‍ച്ചയായി ഇളക്കി തിളപ്പിക്കുക. ഈ മിശ്രിതം തണുത്ത ശേഷം ബാക്കിയുള്ള അരിപ്പൊടിയും യീസ്റ്റ് ലയിപ്പിച്ച വെള്ളവും തേങ്ങ ചിരവിയതും ഉപ്പും ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കുക. ഇത് എട്ട് മണിക്കൂര്‍ പുളിപ്പിച്ച ശേഷം ദോശക്കല്ലില്‍ വട്ടത്തില്‍ ചുട്ടെടുക്കുക.
വട്ടയപ്പം
ചേരുവകള്‍:
അരിപ്പൊടി നാല് കപ്പ്
യീസ്റ്റ് അര ടീസ്പൂണ്‍
തേങ്ങാപ്പാല്‍ ഒരു കപ്പ്
വെളുത്തുള്ളി ഒരു അല്ലി
ഏലക്ക അഞ്ച് എണ്ണം
പഞ്ചസാര മുക്കാല്‍ കപ്പ്
ഉണക്കമുന്തിരി 20 എണ്ണം
കശുവണ്ടി 15 എണ്ണം
നെയ്യ് രണ്ട് ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
പാകം ചെയ്യേണ്ടവിധം:
യീസ്റ്റും അര ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും അര കപ്പ് വെള്ളത്തില്‍ ലയിപ്പിച്ച് 30 മിനിറ്റ് വെക്കുക. രണ്ട് കപ്പ് വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ അരിപ്പൊടി കലക്കി നാല് മിനിറ്റ് തുടര്‍ച്ചയായി ഇളക്കി തിളപ്പിക്കുക. ഈ മിശ്രിതം തണുത്ത ശേഷം ബാക്കി അരിപ്പൊടി, പഞ്ചസാര, യീസ്റ്റ് ലയിപ്പിച്ച വെള്ളം, തേങ്ങാപ്പാല്‍, വെളുത്തുള്ളി, ഏലക്ക, ഉപ്പ് എന്നിവ മിക്‌സിയില്‍ അടിച്ചെടുക്കുക. എട്ട് മണിക്കൂര്‍ പുളിപ്പിച്ച ശേഷം സ്റ്റീല്‍പാത്രത്തിലോ ഇഡലിത്തട്ടിലോ നെയ്യ് പുരട്ടി, മാവൊഴിച്ച് മുകളില്‍ കശുവണ്ടിയും ഉണക്കമുന്തിരിയും വെച്ച് അലങ്കരിച്ച് ആവിയില്‍ വേവിക്കുക.
മട്ടന്‍സ്റ്റൂ
ചേരുവകള്‍:
ആട്ടിറച്ചി അര കപ്പ്
തേങ്ങ ചിരവിയത് രണ്ട് കപ്പ്
സവാള നാല്
ഇഞ്ചി ഒരു ഇഞ്ച് കഷണം
പച്ചമുളക് അഞ്ച് എണ്ണം
ഗ്രാമ്പൂ ആറ് എണ്ണം
കറുവപ്പട്ട മൂന്ന് കഷണം
ഏലയ്ക്ക മൂന്ന് എണ്ണം
കുരുമുളക് ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ മൂന്ന് ടേബിള്‍സ്പൂ്ണ്‍
ഉപ്പ് ആവശ്യത്തിന്
പാകം ചെയ്യേണ്ടവിധം:
ആട്ടിറച്ചി ചെറിയ കഷണങ്ങളാക്കുക. തേങ്ങ ചിരവിയതില്‍ ഒരു കപ്പ്വെള്ളമൊഴിച്ച് ഒന്നാം പാലും രണ്ട് കപ്പ്വെള്ളം ഒഴിച്ച് രണ്ടാം പാലും തയാറാക്കുക. സവാള, ഇഞ്ചി, പച്ചമുളക് എന്നിവ പൊടിയായി അരിയുക. കുക്കറില്‍ എണ്ണ ചൂടാക്കി ആട്ടിറച്ചി, ഏലക്ക, ഗ്രാമ്പൂ,, കറുവപ്പട്ട, കുരുമുളക്, സവാള, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് രണ്ട്മൂന്ന് മിനിറ്റ് ഇളക്കുക. രണ്ടാം പാലും ഉപ്പും ചേര്‍ത്ത് 1015 മിനിറ്റ് കുക്കറില്‍ വേവിക്കുക. വെന്തതിനുശേഷം ഒന്നാം പാല് ഒഴിച്ച് ഇളക്കുക.
ബീഫ് ഉലത്തിയത്
ചേരുവകള്‍:
ബീഫ് (മാട്ടിറച്ചി) ചെറിയ കഷ്ണങ്ങളാക്കിയത് 500 ഗ്രാം
മുളകുപൊടി ഒരു ടേബിള്‌സ്പൂറണ്‍
മല്ലിപൊടി രണ്ട് ടേബിള്‌സ്പൂപണ്‍
ഗരം മസാല അര ടീസ്പൂണ്‍
മഞ്ഞള്‌പൊിടി അര ടീസ്പൂണ്‍
കുരുമുളകുപൊടി ഒരു ടീസ്പൂണ്‍
ഇഞ്ചി അരിഞ്ഞത് ഒരു ടീസ്പൂണ്‍
ചെറിയ ഉള്ളി നാല് എണ്ണം
നെയ്യ് ഒരു ടേബിള്‌സ്പൂണണ്‍
കറിവേപ്പില രണ്ട് ഇതള്‍
തേങ്ങ കൊത്ത് (വറുത്തത്) കാല്‍ കപ്പ്
ഉപ്പ് ആവശ്യത്തിന്
പാകം ചെയ്യേണ്ടവിധം:
ബീഫ് കഴുകി മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‌പൊ്ടി, ഗരം മസാല, ഇഞ്ചി, തേങ്ങ കൊത്ത്, ഉപ്പ് എന്നിവ ചേര്ത്ത് വേവിക്കുക. (കുക്കറില്വെള്ളം ഒഴിക്കാതെ). പാനില്‌നെഇയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ ചെറിയ ഉള്ളി അരിഞ്ഞതും കറിവേപ്പിലയും ഇട്ടു മൂപ്പിക്കുക. ഇതിലേയ്ക്ക് കുരുമുളകുപൊടിയും വെന്ത ഇറച്ചിയും ചേര്ത്ത്ച, വെള്ളം വറ്റിച്ച് നന്നായി വരട്ടുക. 
ബീഫ് മപ്പാസ്
ചേരുവകള്‍:
ബീഫ് ഒരു കപ്പ്
മഞ്ഞള്‌പൊടി അര ടീസ്പൂണ്‍
മല്ലിപൊടി നാല് ടേബിള്‌സ്പൂണണ്‍
മുളകുപൊടി രണ്ട് ടേബിള്‌സ്പൂസണ്‍
ചെറിയ ഉള്ളി അരിഞ്ഞത് ഒരു കപ്പ്
ഇഞ്ചി അരിഞ്ഞത് ഒരു ടേബിള്‌സ്പൂപണ്‍
വെളുത്തുള്ളി നാല് അല്ലി
തേങ്ങ ചിരവിയത് രണ്ട്കപ്പ്
കറിവേപ്പില രണ്ട് ഇതള്‍
വെളിച്ചെണ്ണ രണ്ട് ടേബിള്‍ സ്പൂണ്‍
കടുക് അര ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
പാകം ചെയ്യേണ്ടവിധം:

ബീഫ് തിളച്ച വെള്ളത്തില്‍ അഞ്ച് മിനിറ്റ് മുക്കി വാട്ടി എടുക്കുക. ഇത് രണ്ട് ഇഞ്ച്വീതിയിലും മൂന്ന് ഇഞ്ച്‌നീളത്തിലും കനം കുറഞ്ഞ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. ചിരണ്ടിയ തേങ്ങയില്‍ ഒരു കപ്പ്വെള്ളമൊഴിച്ച് ഒന്നാം പാലും, രണ്ട് കപ്പ്വെള്ളമൊഴിച്ച് രണ്ടാം പാലും എടുക്കുക. മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ പാനില്‍ എണ്ണയില്ലാതെ വറുക്കുക. ഇതിലേക്ക് അരിഞ്ഞ ഇറച്ചി, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ് എന്നിവ ചേര്‍ത്ത് രണ്ടാം പാലും ഒഴിച്ച് വേവിക്കുക. പാനില്‍ എണ്ണ ഒഴിച്ച് അരിഞ്ഞ ചെറിയ ഉള്ളി ബ്രൗണ്‍ നിറമാകുന്നതുവരെ വറക്കുക. ഇറച്ചി വെന്ത് കുറുകുമ്പോള്‍ ഇറുത്ത ഉള്ളി ഇട്ട് ഇളക്കി ഒന്നാം പാല്‍ ഒഴിച്ച് തീ അണക്കുക. കടുക് പൊട്ടിച്ച് കറിവേപ്പിലയും മൂപ്പിച്ച് ചേര്‍ക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയ്സാൽമീർ ഷെഡ്യൂൾ പായ്ക്കപ്പ്  (3 minutes ago)

ഇന്ന് ശബരിമല നട തുറക്കും...  (7 minutes ago)

ജനങ്ങൾക്ക് വ്യാജ പ്രതീക്ഷകൾ നൽകുന്നത് തന്റെ ശൈലി അല്ല; ആഞ്ഞടിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി  (11 minutes ago)

കുളത്തിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (12 minutes ago)

ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി  (24 minutes ago)

പവന് 640 രൂപയുടെ വര്‍ദ്ധനവ്  (30 minutes ago)

സിംഹാസനത്തിലേക്ക്  (32 minutes ago)

സ്വാധീനം ഉപയോഗിക്കണമെന്ന്  (44 minutes ago)

ട്രൂപ്പില്‍ അംഗമാകാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അവസരം...  (48 minutes ago)

സുരേഷ് ഗ‍ോപിക്കെതിരെ കേസെടുക്കില്ല  (1 hour ago)

യോഗ്യത റൗണ്ടില്‍ ശ്രീശങ്കര്‍ പുറത്ത്  (1 hour ago)

റിട്ടേണ്‍ പിഴയില്ലാതെ ഫയല്‍ ചെയ്യുന്നതിനുള്ള...  (1 hour ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കേസുകൾ പിൻവലിക്കില്ല  (1 hour ago)

നിരീക്ഷണത്തിൽ ആയിരുന്നു  (1 hour ago)

Malayali Vartha Recommends