മാമ്പഴ പായസം
മാമ്പഴ പായസം തയ്യാറാക്കുന്നത് എങ്ങിനെ എന്ന് നോക്കാം.
ആവശ്യം വേണ്ട ചേരുവകള്‍ :
1) പാലട : 100 ഗ്രാം
2) പഴുത്ത മാങ്ങ നന്നായി ഉടച്ചത്: 2 കപ്പ്
3) പാല് : 3 കപ്പ്
4)കണ്ടന്‍സ്ഡ് മില്‍ക്ക് : ഒരു ടിന്
5) പഞ്ചസാര : 2 ടേബിള്‍സ്പൂണ്‍
6) ഏലക്കായപ്പൊടി : 1/2 ടേബിള്‍സ്പൂണ്‍
7) കശുവണ്ടി
8) ഉണക്കമുന്തിരി
9) നെയ്യ് : 2 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം:
പാത്രത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി അതിലേയ്ക്ക് മാങ്ങ ഉടച്ചത് ചേര്‍ത്ത് നന്നായി വേവിക്കുക. കുറുകി വരുമ്പോള്‍ 2 ടേബിള്‍സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് വീണ്ടും ചൂടാക്കുക. പാത്രത്തിന്റെ വക്കില്‍ നിന്ന് വിട്ട് പോരുന്ന പരുവം ആകുമ്പോള്‍ ഇറക്കി വെച്ച് തണുക്കുവാന് അനുവദിക്കുക. തണുത്ത ശേഷം ഇളക്കി കൊണ്ട് പതുക്കെ കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ക്കുക. നന്നായി യോജിപ്പിച്ച് മാറ്റി വെയ്ക്കുക.
പാലട കഴുകി വാര്‍ത്ത് ചുവട് കട്ടിയുള്ള പാത്രത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ നെയ്യില്‍ ചെറുതായി വറുക്കുക, ഏകദേശം ഒരു മിനിറ്റ്. ഇതിലേയ്ക്ക് പാല് ഒഴിച്ച് തിളപ്പിക്കുക. തീ ചെറുതാക്കി മീഡിയം ചൂടില്‍ ഇടയ്ക്ക് ഇളക്കി കൊടുത്ത് അടിയില്‍ പിടിക്കാതെ അട വേവിച്ച് എടുക്കുക. ഏലയ്ക്കാപ്പൊടി ഇട്ട ശേഷം മാറ്റി വെച്ചിരിക്കുന്ന മാങ്ങ കണ്ടന്‍സ്ഡ് മില്‍ക്ക് മിശ്രിതം ചേര്‍ക്കുക. ഒരു മിനിറ്റിനു ശേഷം വാങ്ങി വെയ്ക്കുക. നെയ്യില്‍ വറുത്തെടുത്ത കശുവണ്ടിയും മുന്തിരിയും മുകളില്‍ വിതറുക. മാമ്പഴ പായസം തയ്യാറായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha