പൈനാപ്പിള്‍ ജാം
ആവശ്യമുള്ള സാധനങ്ങള്‍
പഴുത്ത പൈനാപ്പിള്‍ - 750 ഗ്രാം
പഞ്ചസാര - ഒരു കിലോ
നാരങ്ങാനീര് - ഒരു ടീസ്പൂണ്‍
പൈനാപ്പിള്‍ എസന്‍സ് - ഒരുതുള്ളി
തയ്യാറാക്കുന്നവിധം
പൈനാപ്പിള്‍ തൊലിചെത്തി കഴുകി വൃത്തിയാക്കുക. ഇത് നന്നായി അടിച്ചെടുക്കുക. തരിയില്ലാതെ അടിച്ചെടുക്കണം. ഈ മിശ്രിതം ഒരു അലൂമിനിയം പാത്രത്തില്‍ ഒഴിച്ച് ചെറുതീയില്‍ ചൂടാക്കുക. ചൂടായി വരുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കിക്കുറുക്കുക. കുറുക്കി കട്ടയായി വരുമ്പോള്‍ നാരങ്ങാനീര് ചേര്‍ത്ത് തുടര്‍ച്ചയായി ഇളക്കി നന്നായി കട്ടയാക്കുക. ഇതിലേക്ക് പൈനാപ്പിള്‍ എസന്‍സും ചേര്‍ത്ത് ഇളക്കി ഉപയോഗിക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha