കോഫി കേക്ക് തയ്യാറാക്കാം
ആവശ്യമുള്ള സാധനങ്ങള്‍
മൈദ - രണ്ട് കപ്പ്
നെസ്കഫേ - അഞ്ച് ടീ സ്പൂണ്‍
ബേക്കിംഗ് പൗഡര്‍ - ഒരു ടീസ്പൂണ്‍
(എല്ലാം കൂടി മിക്സ് ചെയ്യണം)
പൊടിച്ച പഞ്ചസാര - രണ്ട് കപ്പ്
മുട്ട - നാല്
ഈന്തപ്പഴം അരച്ചത് - ഒരുകപ്പ്
ബട്ടര്‍ - മുക്കാല്‍ കപ്പ്
വാനില - ഒരു ടീസ്പൂണ്‍
പൊടിക്കാത്ത
പഞ്ചസാര - ഒരു കപ്പ്
തയ്യാറാക്കുന്നവിധം
പൊടിച്ച പഞ്ചസാരയും വെണ്ണയും കൂടിയോജിപ്പിക്കുക. ഇതിലേക്ക് മുട്ട ഓരോന്നായി ചേര്‍ത്ത് മിക്സ് ചെയ്യുക. അതോടൊപ്പം വാനിലയും ഇതിലേക്ക് മൈദയും ബേക്കിംഗ് പൗഡറും കാപ്പിപ്പൊടിയും ചേര്‍ത്ത് യോജിപ്പിച്ചത്, കുറേശെയായി ഇട്ട് വീണ്ടും മിക്സ് ചെയ്യുക. ഈ കൂട്ടിലേക്ക് ഈന്തപ്പഴം അരച്ചത് ചേര്‍ത്ത് കട്ടപിടിക്കാതെ ഇളക്കി യോജിപ്പിക്കുക. അവസാനം പൊടിക്കാത്ത പഞ്ചസാര കൊണ്ട് കാരമല്‍ തയാറാക്കി തണുപ്പിച്ച ശേഷം ഈ കൂട്ടിലേക്ക് ചേര്‍ത്ത് യോജിപ്പിക്കുക. വളരെ കട്ടിയായി തോന്നുന്നെങ്കില്‍ മൂന്ന് ടേബിള്‍ സ്പൂണ്‍ പാലും ചേര്‍ക്കാം.
കേക്ക് ബേക്ക് ചെയ്യാനുള്ള പാന്‍ തയാറാക്കി അതില്‍ ഒരു ബട്ടര്‍ പേപ്പര്‍ വച്ച്, ഈ കേക്ക് കൂട്ട് അതിലേക്ക് ഒഴിക്കുക. 350 ഡ്രിഗ്രിയില്‍ ചൂടാക്കിയിട്ടിരിക്കുന്ന ഓവനില്‍ ബേക്ക് ചെയ്യുക. ഇതില്‍ കാപ്പിയുടെയും ഈന്തപ്പഴത്തിന്റെയും ഫ്ളേവര്‍ ആയിരിക്കും മുന്നിട്ടു നില്ക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha