ആപ്പിള്‍ രസം തയ്യാറാക്കാം
ആവശ്യമുള്ള സാധനങ്ങള്‍
പരിപ്പ് കാല് കപ്പ്
ആപ്പിള്‍ രണ്ടെണ്ണം വലുത്(ഇടത്തരം കഷണങ്ങളാക്കിയത്)
ശര്‍ക്കര ഒരു കഷണം
ഉപ്പ് പാകത്തിന്
മഞ്ഞള്‍പ്പൊടി ഒരു നുള്ള്
തക്കാളി ഒരെണ്ണം (ചെറുതായി അരിഞ്ഞത്)
ഇഞ്ചി ചതച്ചത് ഒരു ചെറിയ കഷണം
വെളുത്തുള്ളി ചതച്ചത് അഞ്ചെണ്ണം
മല്ലിയില കുറച്ച്
കായപ്പൊടി ഒരു നുള്ള്
ജീരകം ചതച്ചത് അര ടീസ്പൂണ്‍
കുരുമുളക് ചതച്ചത് അര ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പ്രഷര്‍ കുക്കറില്‍ പരിപ്പും അല്‍പ്പം വെള്ളവും മറ്റ് ചേരുവകളും എല്ലാം ഇട്ട് കുക്കര്‍ അടച്ച് കുറഞ്ഞതീയിലും തീ കൂട്ടിവച്ചും ഓരോ വിസില്‍ അടിപ്പിക്കുക. ആവി പോയ ശേഷം കുക്കര്‍ തുറന്ന് വിളമ്പാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha