കൂണ് ഓംലറ്റ്
വളരെ ഏറെ പോഷക സമൃദ്ധമാണ് കൂണ്. പണ്ട് നാട്ടിന്‍പുറങ്ങളില്‍ ഇടിവെട്ടിമഴ പെയ്താല്‍ തൊടിയില്‍ നിറച്ചു കൂണ് മുളക്കുമായിരുന്നു. അന്യം നിന്നുപോയ ഗ്രാമക്കാഴ്ചയില് ഇപ്പോള്‍ കൂണും ഉള്‍പ്പെട്ടിരിക്കുന്നു.
ഭക്ഷ്യ യോഗ്യമായ കൂണുകള്‍ തെരഞ്ഞെടുക്കാന്‍ അറിയേണ്ടതുണ്ട്. വ്യാവസായ അടിസ്ഥാനത്തില്‍ ഇപ്പോള്‍ കൂണ് കൃഷി ചെയ്യുന്നുണ്ട്. കൂണ് വിഭവങ്ങള്‍ രുചിയോടെ പാചകം ചെയ്യാന്‍ പലര്‍ക്കുമറിയില്ലെന്നതാണ് വാസ്തവം. ഫൈബറുകള്‍ അടങ്ങിയിരിക്കുന്നത് കൊണ്ടും കൊഴുപ്പ് തീരെ ഇല്ലാത്തതുകൊണ്ടും ആരോഗ്യത്തിന് വളരെ നല്ലതാണ് കൂണ്.
കൂണ് ഓംലെറ്റ്.
ചേരുവകള്‍:
കോഴിമുട്ട :4 എണ്ണം
കൂണ് :100 ഗ്രാം
ചുവന്നുള്ളി :50 ഗ്രാം
പച്ചമുളക് :4 എണ്ണം
മഞ്ഞള്‍പ്പൊടി :1/4 ടീസ്പൂണ്‍
കുരുമുളകുപൊടി :1/2 ടീസ്പൂണ്‍
ഉപ്പ് :പാകത്തിന്
വെളിച്ചെണ്ണ :2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം:
മുട്ട പൊട്ടിച്ച് ഉപ്പ് ചേര്‍ത്ത് നല്ല പോലെ കലക്കി പതപ്പിക്കുക. അതില്‍ കൂണ്, ചുവന്നുള്ളി, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞു ചേര്‍ക്കുക. ഇതില്‍ മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി എന്നിവയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഒരു പാന്‍ അടുപ്പത്ത് വെച്ച് ചൂടാകുമ്പോള്‍ എണ്ണയൊഴിച്ച് ഓംലെറ്റ് ഉണ്ടാക്കി എടുക്കുക
https://www.facebook.com/Malayalivartha