Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വഴുതനങ്ങ അച്ചാര്‍

27 AUGUST 2014 10:57 AM IST
മലയാളി വാര്‍ത്ത.

ആവശ്യമുള്ള സാധനങ്ങള്‍

വഴുതനങ്ങ നീളത്തില്‍ അരിഞ്ഞത്‌- അരക്കിലോ

എണ്ണ - ഒരുകപ്പ്‌

കടുക്‌ - ഒരു ടീസ്‌പൂണ്‍

ഉലുവ- ഒരു ടീസ്‌പൂണ്‍

ജീരകം - ഒരു ടീസ്‌പൂണ്‍

മുളകുപൊടി - മൂന്ന്‌ ടേബിള്‍ സ്‌പൂണ്‍

ഇഞ്ചി ചതച്ചത്‌ - ഒരു ഡിസേര്‍ട്ട്‌ സ്‌പൂണ്‍

വെളുത്തുള്ളി ചതച്ചത്‌ - ഒരു ഡിസേര്‍ട്ട്‌ സ്‌പൂണ്‍

വിനാഗിരി - ഒരു കപ്പ്‌

വെള്ളം - ഒരു കപ്പ്‌

പഞ്ചസാര - ഒരു ടീസ്‌പൂണ്‍

ഉപ്പ്‌ – ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം  

ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച്‌ ചൂടാകുമ്പോള്‍ ഉലുവയും കടുകും ജീരകവും ചേര്‍ത്ത്‌ വറുത്ത്‌ പൊടിച്ച്‌ വയ്‌ക്കുക. ഈ ചീനച്ചട്ടിയിലേക്ക്‌ എണ്ണ ചേര്‍ക്കുക. ചൂടായ എണ്ണയിലേക്ക്‌ വഴുതനങ്ങ ചേര്‍ത്ത്‌ ഇളം ബ്രൗണ്‍ നിറത്തില്‍ വറുത്ത്‌ കോരുക. ബാക്കിയുള്ള എണ്ണയിലേക്ക്‌ ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ക്കണം. മൂത്തമണം വരുമ്പോള്‍ മുളകുപൊടിയും പൊടിച്ച്‌ വെച്ച മസാലയും ചേര്‍ക്കണം. വിനാഗിരിയും വെള്ളവും കൂടി വേറൊരു പാത്രത്തില്‍ തിളപ്പിച്ച്‌ ചൂടാറാന്‍ വയ്‌ക്കണം. വറുത്ത വഴുതനങ്ങ ചീനച്ചട്ടിയിലെ മസാലയിലേക്ക്‌ ചേര്‍ക്കണം. തീ കുറച്ച്‌ ചൂടാറിയ വിനാഗിരിയും വെള്ളവും ചേര്‍ത്ത്‌ തിളപ്പിക്കുക. ആവശ്യത്തിന്‌ ഉപ്പും പഞ്ചസാരയും ചേര്‍ത്ത്‌ വാങ്ങിവയ്‌ക്കുക. ചൂടാറിയാല്‍ വായു കടക്കാത്ത കുപ്പികളില്‍ അച്ചാര്‍ ഒഴിച്ച്‌ മൂടിവയ്‌ക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (2 hours ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (2 hours ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (2 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (2 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (3 hours ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (3 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (3 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (3 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (3 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (4 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (4 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (4 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (6 hours ago)

Malayali Vartha Recommends