Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..


യുപിയിൽ 59 വർഷം പഴക്കമുള്ള മദ്രസ പൊളിക്കാൻ ആറ് ബുൾഡോസറുകൾ വിന്യസിച്ചു.. അഞ്ച് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള 100 ഓളം പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി..


സിപിഎം, സിപിഐ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ.. ഉത്തരവിട്ട തഹസീൽദാർക്ക് സസ്‌പെൻഷൻ.. ജനാധിപത്യവിരുദ്ധമായ സർക്കുലർ..


ഇന്‍സ്റ്റാഗ്രാം റീലിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്ത വിശ്വസിച്ച് 17-കാരനെ, കുത്തിക്കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ അറുത്തെടുത്ത ഞെട്ടിക്കുന്ന സംഭവം..


ഒരു ചെറിയ അശ്രദ്ധ മതി ഒരു ജീവൻ തന്നെ എടുക്കാൻ...വീടും റെയില്‍വേ പാളവും തമ്മില്‍ 30 മീറ്റര്‍ പോലും അകലമില്ല..ആ കുഞ്ഞ് ഒന്നുമറിയാതെ ഇഴഞ്ഞു കയറിയത് മരണത്തിലേക്ക്..

പീഡനത്തിന്‌ പ്രായമില്ല, സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒരു സുരക്ഷിതത്വവുമില്ലാതെ...

13 NOVEMBER 2012 02:43 AM IST
മലയാളി വാര്‍ത്ത.

More Stories...

ലിസ് ജയ്മോൻ ജേക്കബ് ജോസ് ആലുക്കാസ് - ഗാർഡൻ വരേലി മിസ് സൗത്ത് ഇന്ത്യ 2025 കിരീടം നേടി..

നാവിക സാഗര്‍ പരികര്‍മ-രണ്ടിന്റെ ഭാഗമായി പായ്വഞ്ചിയില്‍ ലോകം ചുറ്റുന്ന ഇന്ത്യന്‍ നാവികസേനയുടെ വനിതാ നാവികര്‍ ചരിത്രയാത്ര പൂര്‍ത്തിയാക്കി നാളെ തീരമണയും....

സമരത്തിന്റെ ഇരുപത്തിയേഴാം ദിവസം... വനിതാ ദിനത്തില്‍ മഹാസംഗമം നടത്താനൊരുങ്ങി ആശാ വര്‍ക്കര്‍മാര്‍....

മിസ്സിസ് കേരളം - ദി ക്രൗൺ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം : മിസ്സിസ് ക്യാറ്റ് വോക്ക് പ്രോ ആയി തിരുവനന്തപുരം സ്വദേശിനി കൃപ പ്രകാശ്

വിദ്യാലയ മുറ്റത്ത് 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ വീണ്ടുമെത്തുന്നു...ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തുവരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'തിരികെ സ്‌കൂളില്‍' ക്യാമ്പയിന്‍

മൂന്നു വയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട പശ്ചാത്തലത്തിലാണ്‌ ഈ വര്‍ഷത്തെ ലോക വനിതാ ദിനത്തിന്‌ കേരളം സാക്ഷ്യംവഹിക്കുന്നത്‌. ഈ സമൂഹത്തിനെന്തുപറ്റിയെന്നറിയില്ല. ആര്‍ക്കും ഒരു കൂസലുമില്ല. ഈ നാട്ടില്‍ ജീവിക്കാന്‍ ഓരോ പെണ്‍കുട്ടിയ്‌ക്കും പേടിയാണ്‌. ആരും സുരക്ഷിതരല്ലാത്ത അവസ്ഥ. ആര്‍ക്കും ആരേയും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥ. കുംടുംബാംഗങ്ങളെന്നോ ബന്ധുവെന്നോ ഉള്ള പരിഗണനപോലും ആര്‍ക്കും ലഭിക്കുന്നില്ല. നിഷ്‌കളങ്കരായ പിഞ്ചുകുട്ടികള്‍ മുതല്‍ മുത്തശ്ശിമാര്‍വരെ ഈ പട്ടികയില്‍പ്പെടുന്നു.

ഇന്ത്യയില്‍ ഓരോ 3 മിനിറ്റിലും ഒരു സ്‌ത്രീ ആക്രമിക്കപ്പെടുന്നുണ്ടന്ന സത്യം നമ്മള്‍ തിരിച്ചറിയണം. ഓരോ 29 മിനിറ്റിലും ഒരു ബലാത്സംഗം നടക്കുന്നുണ്ട്‌. ഓരോ 25 മിനിറ്റിലും ഒരു മാനഭംഗവും നടക്കുന്നുണ്ട്‌. ഓരോ 40 മിനിറ്റിലും ഒരു തട്ടിക്കൊണ്ടുപോകല്‍,ഓരോ 77 മിനിറ്റിലും ഒരു സ്‌ത്രീധന പീഡനമരണം, ഓരോ 9 മിനറ്റിലും ഒരു ഭര്‍തൃപീഡനം എന്നിവയും നടക്കുന്നുണ്ട്‌.
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കഴിഞ്ഞ ഡിസംബറില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ 23 കാരിക്ക്‌ ക്രൂരമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതും ജീവനുവേണ്ടി പോരാടി അവസാനം മരണത്തിന്‌ കീഴടങ്ങേണ്ടി വന്നതും വന്‍ ഒച്ചപാടുകള്‍ ഉണ്ടാക്കിയ സംഭവമാണ്‌. ഇതില്‍ പ്രതിഷേധിച്ച്‌ യുവജനങ്ങള്‍ തെരുവിലിറങ്ങിയതോടെ ഇന്ത്യയിലെ സ്‌ത്രീ സുരക്ഷ വിദേശ മാധ്യമങ്ങളില്‍ പോലും ചര്‍ച്ചാവിഷയമായി. അത്‌ രാജ്യത്തിന്റേയും, ഭരണാധികാരികളുടേയും അഭിമാനത്തിന്‌ ഏല്‍പ്പിച്ച പരിക്ക്‌ ചെറുതൊന്നുമല്ല. പക്ഷെ അതിനുശേഷവും പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടേയുള്ളവര്‍ ഒരോ ദിവസവും പീഡിപ്പിക്കപ്പെട്ടുക്കൊണ്ടിരുന്നു. പല വിദേശ ഏജന്‍സികളും നടത്തിയ സര്‍വേകളില്‍ ലോകത്ത്‌ സ്‌ത്രീകള്‍ക്കുനേരേയുള്ള പീഡനങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന നാലാമത്തെ രാജ്യമാണ്‌ ഇന്ത്യ എന്ന്‌ പറയുന്നു.
ഈയൊരവസരത്തിലാണ്‌ നമ്മുടെ നാട്ടിലെ സ്‌ത്രീപീഡന കണക്കുകള്‍ പുറത്തുവരുന്നത്‌. 
കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്ത്‌ 1021 സ്‌ത്രീകള്‍ പീഡനത്തിന്‌ ഇരയായതായി ക്രൈം റെക്കോഡ്‌ ബ്യൂറോയുടെ കണക്കില്‍ പറയുന്നു. പതിനെട്ടുവയസ്സിന്‌ താഴെയുള്ള 462 പേരും ഇതില്‍ ഉള്‍പ്പെടുന്നു. സ്‌ത്രീ സുരക്ഷയെ കുറിച്ച്‌ മുറവിളി കൂട്ടുന്നതിനിടയിലാണ്‌ കേരളത്തില്‍ 2012ല്‍ 1021 പേര്‍ പീഡനത്തിനിരയായതായുള്ള റിപ്പോര്‍ട്ട്‌ വന്നത്‌. മലപ്പുറത്താണ്‌ ഏറ്റവും കൂടുതല്‍ പേര്‍ മാനഭംഗത്തിനിരയായത്‌. 98പേരാണ്‌ ഇവിടെ പീഡിപ്പിക്കപ്പെട്ടത്‌. തൊട്ടു പിന്നാലെ തിരുവനന്തപുരവും(97),കാസര്‍കോടും(89) ഉണ്ട്‌. 
അതീവസുരക്ഷാ സംവിധാനമുള്ള ഡല്‍ഹിയില്‍ പോലും സ്‌ത്രീകള്‍ സുരക്ഷിതരല്ല. അപ്പോള്‍പ്പിന്നെ രാജ്യത്തിന്റെ മറ്റു സ്ഥലങ്ങളില്‍ താമസിക്കുന്നവരുടെ സുരക്ഷ എത്രമാത്രമാകുമെന്ന്‌ നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ.
സ്‌ത്രീകള്‍ പുരുഷന്‌ ഭോഗിക്കാനുള്ള വസ്‌തുവാണെന്ന സമൂഹത്തിന്റെ മനോഭാവമാണ്‌ രാജ്യത്ത്‌ സ്‌ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണം. അതുകൊണ്ടു തന്നെയാണല്ലോ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്‌ത്രീകള്‍ വീട്ടിലിരിക്കേണ്ടവരാണെന്ന്‌ ഒരു ലജ്ജയുമില്ലാതെ പൊതു വേദികളില്‍ പ്രസംഗിച്ചു നടക്കുന്നത്‌. അവികസിത രാജ്യങ്ങളില്‍ പോലും സ്‌ത്രീകള്‍ക്കെതിരെ ഇത്രയേറെ അതിക്രമങ്ങള്‍ നടക്കുന്നില്ല. എന്നിട്ടും വികസനത്തിലേക്ക്‌ കുതിക്കുന്ന ഇന്ത്യയില്‍ സ്‌ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ ഓരോ ദിവസവും വര്‍ധിച്ചുക്കൊണ്ടിരിക്കുന്നു. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ സ്‌ത്രീ സുരക്ഷക്ക്‌ കാര്യമായ പ്രാധാന്യം നല്‍കാത്തതാണ്‌ സ്‌ത്രീകള്‍ക്ക്‌ സുരക്ഷിതമല്ലാത്ത രാജ്യമായി ഇന്ത്യയെ മാറ്റിയത്‌. 
ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്‌ത്രീ സുരക്ഷയുടെ ആവശ്യകതയെക്കുറിച്ച്‌ സര്‍ക്കാരുകള്‍ ആലോചിച്ചു തുടങ്ങിക്കഴിഞ്ഞു. അതിനാല്‍ ഈ വനിതാ ദിനത്തോടെ രാജ്യത്തെ സ്‌ത്രീസുരക്ഷയുടെ കാര്യത്തില്‍ വന്‍ മാറ്റങ്ങള്‍ ഉണ്ടാകട്ടേയെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപിയില്‍ നിന്ന് രാജി വച്ചതിന്റെ കാരണം വ്യക്തമാക്കി ഷെഹ്‌സാദ് പൂനാവാല  (43 minutes ago)

റോഡില്‍ കുഴഞ്ഞുവീണ വഴിയാത്രക്കാരന് കൈത്താങ്ങായി ഗവര്‍ണര്‍  (1 hour ago)

വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് വ്യാപക പരാതി  (1 hour ago)

ജൂലിക്കുട്ടാ... ഇനി എന്നെയും കാത്ത് ഇരിക്കാന്‍ നീ ഇല്ല; കുറിപ്പ് പങ്കുവച്ച് അനുശ്രീ  (1 hour ago)

ഒന്നരവയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (1 hour ago)

ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (2 hours ago)

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍  (2 hours ago)

ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ഇത്തവണത്തെ ഓണം ബോണസ് പ്രഖ്യാപിച്ചു  (2 hours ago)

മുഖ്യമന്ത്രി വിജയ്‌യെ അതിരുവിട്ട് പ്രശംസിക്കുന്നത് വിലക്കി സ്പീക്കറും മന്ത്രിയും  (2 hours ago)

സ്ഥിരം ജീവനക്കാർക്ക് 29,600 രൂപ വരെയും, താൽകാലിക ജീവനക്കാർക്ക് 24,000 രൂപ വരെയും; കേരള സ്റ്റേറ്റ് പോൾട്രി ഡെവലപ്പ്മെന്റ് കോർപറേഷനിലെ ജീവനക്കാർക്കുള്ള പെർഫോമൻസ് കം ഇൻസെന്റ്റീവ്, ബോണസ് എന്നിവ വർധിപ്പിക  (2 hours ago)

വീടുകളിൽ കൊതുകളുടെ ഉറവിടം നശിപ്പിക്കാൻ പൊതുജനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി റസിഡൻസ് അസോസിയേഷനുകളുടെ പിന്തുണ തേടും; പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം ഊർജ്ജിതമാക്കാൻ പ്രത്യേക സ്ക്വാഡ് രൂപീക  (2 hours ago)

നീറ്റ് പരീക്ഷയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം വേണമെന്ന് സുപ്രീംകോടതി  (2 hours ago)

ഗുജറാത്തില്‍ വ്യാജമദ്യം കഴിച്ച് നാലുപേര്‍ മരിച്ചു  (2 hours ago)

മനുഷ്യ-വന്യജീവി സംഘർഷ മേഖലകളിലെ കുടുംബങ്ങൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വലുതാണ്; ആദിവാസികളെയും വനാതിർത്തികളിലെ കർഷകരെയും ചേർത്തു പിടിച്ചു കൊണ്ടുള്ള വനസംരക്ഷണമാണ് വനം വകുപ്പ് വിഭാവനം ചെയ്യുന്നതെന്ന്  (3 hours ago)

സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് തലകറക്കവും ഛര്‍ദ്ദിയും; 36 കുട്ടികള്‍ ആശുപത്രിയില്‍  (3 hours ago)

Malayali Vartha Recommends