Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..


യുപിയിൽ 59 വർഷം പഴക്കമുള്ള മദ്രസ പൊളിക്കാൻ ആറ് ബുൾഡോസറുകൾ വിന്യസിച്ചു.. അഞ്ച് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള 100 ഓളം പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി..


സിപിഎം, സിപിഐ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ.. ഉത്തരവിട്ട തഹസീൽദാർക്ക് സസ്‌പെൻഷൻ.. ജനാധിപത്യവിരുദ്ധമായ സർക്കുലർ..


ഇന്‍സ്റ്റാഗ്രാം റീലിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്ത വിശ്വസിച്ച് 17-കാരനെ, കുത്തിക്കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ അറുത്തെടുത്ത ഞെട്ടിക്കുന്ന സംഭവം..


ഒരു ചെറിയ അശ്രദ്ധ മതി ഒരു ജീവൻ തന്നെ എടുക്കാൻ...വീടും റെയില്‍വേ പാളവും തമ്മില്‍ 30 മീറ്റര്‍ പോലും അകലമില്ല..ആ കുഞ്ഞ് ഒന്നുമറിയാതെ ഇഴഞ്ഞു കയറിയത് മരണത്തിലേക്ക്..

ഓണത്തിന്‌ സര്‍ക്കാര്‍ അവധി നാല്‌; വനിതാ ഹോസ്‌റ്റലുകള്‍ പത്തുദിവസം അടച്ചിടുന്നു

12 SEPTEMBER 2013 06:47 AM IST
മലയാളി വാര്‍ത്ത.

More Stories...

ലിസ് ജയ്മോൻ ജേക്കബ് ജോസ് ആലുക്കാസ് - ഗാർഡൻ വരേലി മിസ് സൗത്ത് ഇന്ത്യ 2025 കിരീടം നേടി..

നാവിക സാഗര്‍ പരികര്‍മ-രണ്ടിന്റെ ഭാഗമായി പായ്വഞ്ചിയില്‍ ലോകം ചുറ്റുന്ന ഇന്ത്യന്‍ നാവികസേനയുടെ വനിതാ നാവികര്‍ ചരിത്രയാത്ര പൂര്‍ത്തിയാക്കി നാളെ തീരമണയും....

സമരത്തിന്റെ ഇരുപത്തിയേഴാം ദിവസം... വനിതാ ദിനത്തില്‍ മഹാസംഗമം നടത്താനൊരുങ്ങി ആശാ വര്‍ക്കര്‍മാര്‍....

മിസ്സിസ് കേരളം - ദി ക്രൗൺ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം : മിസ്സിസ് ക്യാറ്റ് വോക്ക് പ്രോ ആയി തിരുവനന്തപുരം സ്വദേശിനി കൃപ പ്രകാശ്

വിദ്യാലയ മുറ്റത്ത് 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ വീണ്ടുമെത്തുന്നു...ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തുവരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'തിരികെ സ്‌കൂളില്‍' ക്യാമ്പയിന്‍

ഓണത്തിന്‌ സര്‍ക്കാര്‍ അവധി നാലു ദിവസം മാത്രമായിരിക്കെ തലസ്ഥാനത്തെ മിക്ക വര്‍ക്കിംഗ്‌ വുമണ്‍സ്‌ ഹോസ്‌റ്റലുകളും പത്തുദിവസം അടച്ചിടുന്നു. പതിമൂന്നാം തീയതി രാവിലെ അടയ്‌ക്കുന്ന ഹോസ്‌റ്റലുകള്‍ തുറക്കുക 23ാം തീയതിയാണ്‌. പ്രവൃത്തി ദിനമായ വെള്ളിയാഴ്‌ച രാവിലെ ഏഴുമണിക്കു തന്നെ അന്തേവാസികള്‍ ഹോസ്‌റ്റലില്‍ നിന്നും ഇറങ്ങിത്തരണമെന്ന നിര്‍ദേശമാണ്‌ എല്ലാവര്‍ക്കും ലഭിച്ചിരിക്കുന്നത്‌. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക്‌ അവധിയാണെങ്കിലും സ്വകാര്യസ്ഥാപനങ്ങളില്‍ ശനിയാഴ്‌ചയും പ്രവൃത്തിദിനമാണ്‌.

കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള അനേകം സര്‍ക്കാര്‍-ഇതര ജീവനക്കാര്‍ തലസ്ഥാന ജില്ലയില്‍ ജോലിചെയ്യുന്നുണ്ട്‌. ഇതില്‍ സ്‌ത്രീകള്‍ കൂടുതലും ആശ്രയിക്കുന്നത്‌ വനിതാ ഹോസ്‌റ്റലുകളെയാണ്‌. അതുകൊണ്ടുതന്നെ ഇവ കോളേജ്‌ ഹോസ്‌റ്റലുകളെ പോലെ നീണ്ട കാലയളവ്‌ അടച്ചിടുന്നത്‌ വിവിധ ഓഫീസുകളിലെ ജീവനക്കാരായ അന്തേവാസികള്‍ക്ക്‌ വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്‌.

കേരളത്തിലെ ഹോസ്‌റ്റലുകളില്‍ അധികവും മത-ജാതി സംഘടനകള്‍ നടത്തുന്നവയാണ്‌. അവയെല്ലാം അമ്പതോളം വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്നവരുമാണ്‌. എന്നാല്‍ ഇത്രകാലത്തിനുള്ളില്‍ സമൂഹത്തില്‍ അല്ലെങ്കില്‍ സ്‌ത്രീകളുടെ തൊഴില്‍ സാഹചര്യത്തില്‍ വന്ന മാറ്റങ്ങള്‍ ഈ ഹോസ്‌റ്റലുകളൊന്നും അറിഞ്ഞ മട്ടില്ല. രാത്രി ഏഴുമണി കഴിഞ്ഞാല്‍ ഹോസ്‌റ്റലുകളില്‍ പ്രവേശനമില്ല. എന്തെങ്കിലും കാരണങ്ങളാല്‍ വൈകിപ്പോയാല്‍ ഹോസ്‌റ്റല്‍ വാര്‍ഡന്റെ വക പൂരപ്പാട്ട്‌ കേള്‍ക്കാനാണ്‌ ഉദ്യോഗസ്ഥരായ അന്തേവാസികളുടെ യോഗം.

ഇടക്കിടയ്‌ക്ക്‌ ഹോസ്‌റ്റല്‍ ഫീസ്‌ കൂട്ടാറുണ്ടെങ്കിലും ഭക്ഷണക്രമത്തില്‍ യതൊരു വിധമാറ്റവുമില്ല. ശരിയായ ആരോഗ്യം നിലനിര്‍ത്താനാവശ്യമായ പോഷകാഹാരങ്ങള്‍ ലഭിക്കുന്നതിന്‌ ഹോസ്‌റ്റലില്‍ നിന്ന്‌ ലഭിക്കുന്ന ഭക്ഷണത്തെ മാത്രം ആശ്രയിച്ചതുകൊണ്ട്‌ കാര്യമില്ല. അത്രയ്‌ക്ക്‌ മോശമാണ്‌ ഓരോ ഹോസ്‌റ്റലുകളിലേയും മെനു. എന്നാല്‍ ശമ്പളത്തിന്റെ പകുതിയും ഹോസ്‌റ്റലില്‍ കൊടുക്കേണ്ടി വരുന്ന ഒരു അന്തേവാസിയെ സംമ്പന്ധിച്ച്‌ ഹോസ്‌റ്റലിലെ ആഹാരം മാത്രം കഴിച്ച്‌ ജീവിക്കുകയെ നിവൃത്തിയുള്ളൂ. ഇതിന്റെ ഫലമായി കൃത്യമായ മാസമുറകള്‍ ഇല്ലാത്തതുള്‍പ്പെടെ വലിയ ആരോഗ്യപ്രശ്‌നങ്ങളാണ്‌ ഹോസ്‌റ്റലില്‍ താമസിക്കുന്ന വനിതകളില്‍ കണ്ടു വരുന്നത്‌.

ഹോസ്‌റ്റലുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും നിയന്ത്രിക്കാനും ഉള്ള സര്‍ക്കാര്‍ നിയമങ്ങളോ വ്യവസ്ഥകളോ ഇല്ല. അതുകൊണ്ടു തന്നെ ഹോസ്‌റ്റല്‍മാനേജുമെന്റുകളുടെ നിയമങ്ങളെ അവിടെ നടപ്പാകൂ. വനിതകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നു എന്ന്‌ സ്വയം പ്രഖ്യാപിച്ചു നടക്കുന്ന ഒരു വകുപ്പും ഇത്തരം പ്രശ്‌നങ്ങളിലേക്ക്‌ തിരിഞ്ഞു നോക്കുന്നില്ല. വനിതാ വികസന കോര്‍പ്പറേഷന്‍ നടത്തുന്ന ഹോസ്‌റ്റലുകളില്‍ പോലും സ്‌ത്രീകള്‍ക്ക്‌ ഇത്തരം ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു എന്നതാണ്‌ യാഥാര്‍ത്ഥ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപിയില്‍ നിന്ന് രാജി വച്ചതിന്റെ കാരണം വ്യക്തമാക്കി ഷെഹ്‌സാദ് പൂനാവാല  (43 minutes ago)

റോഡില്‍ കുഴഞ്ഞുവീണ വഴിയാത്രക്കാരന് കൈത്താങ്ങായി ഗവര്‍ണര്‍  (1 hour ago)

വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് വ്യാപക പരാതി  (1 hour ago)

ജൂലിക്കുട്ടാ... ഇനി എന്നെയും കാത്ത് ഇരിക്കാന്‍ നീ ഇല്ല; കുറിപ്പ് പങ്കുവച്ച് അനുശ്രീ  (1 hour ago)

ഒന്നരവയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (1 hour ago)

ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (2 hours ago)

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍  (2 hours ago)

ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ഇത്തവണത്തെ ഓണം ബോണസ് പ്രഖ്യാപിച്ചു  (2 hours ago)

മുഖ്യമന്ത്രി വിജയ്‌യെ അതിരുവിട്ട് പ്രശംസിക്കുന്നത് വിലക്കി സ്പീക്കറും മന്ത്രിയും  (2 hours ago)

സ്ഥിരം ജീവനക്കാർക്ക് 29,600 രൂപ വരെയും, താൽകാലിക ജീവനക്കാർക്ക് 24,000 രൂപ വരെയും; കേരള സ്റ്റേറ്റ് പോൾട്രി ഡെവലപ്പ്മെന്റ് കോർപറേഷനിലെ ജീവനക്കാർക്കുള്ള പെർഫോമൻസ് കം ഇൻസെന്റ്റീവ്, ബോണസ് എന്നിവ വർധിപ്പിക  (2 hours ago)

വീടുകളിൽ കൊതുകളുടെ ഉറവിടം നശിപ്പിക്കാൻ പൊതുജനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി റസിഡൻസ് അസോസിയേഷനുകളുടെ പിന്തുണ തേടും; പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം ഊർജ്ജിതമാക്കാൻ പ്രത്യേക സ്ക്വാഡ് രൂപീക  (2 hours ago)

നീറ്റ് പരീക്ഷയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം വേണമെന്ന് സുപ്രീംകോടതി  (2 hours ago)

ഗുജറാത്തില്‍ വ്യാജമദ്യം കഴിച്ച് നാലുപേര്‍ മരിച്ചു  (2 hours ago)

മനുഷ്യ-വന്യജീവി സംഘർഷ മേഖലകളിലെ കുടുംബങ്ങൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വലുതാണ്; ആദിവാസികളെയും വനാതിർത്തികളിലെ കർഷകരെയും ചേർത്തു പിടിച്ചു കൊണ്ടുള്ള വനസംരക്ഷണമാണ് വനം വകുപ്പ് വിഭാവനം ചെയ്യുന്നതെന്ന്  (3 hours ago)

സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് തലകറക്കവും ഛര്‍ദ്ദിയും; 36 കുട്ടികള്‍ ആശുപത്രിയില്‍  (3 hours ago)

Malayali Vartha Recommends