Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ത്രെഡിങില്‍ പല തരം പുരികം

09 SEPTEMBER 2014 07:15 PM IST
മലയാളി വാര്‍ത്ത.

More Stories...

ലിസ് ജയ്മോൻ ജേക്കബ് ജോസ് ആലുക്കാസ് - ഗാർഡൻ വരേലി മിസ് സൗത്ത് ഇന്ത്യ 2025 കിരീടം നേടി..

നാവിക സാഗര്‍ പരികര്‍മ-രണ്ടിന്റെ ഭാഗമായി പായ്വഞ്ചിയില്‍ ലോകം ചുറ്റുന്ന ഇന്ത്യന്‍ നാവികസേനയുടെ വനിതാ നാവികര്‍ ചരിത്രയാത്ര പൂര്‍ത്തിയാക്കി നാളെ തീരമണയും....

സമരത്തിന്റെ ഇരുപത്തിയേഴാം ദിവസം... വനിതാ ദിനത്തില്‍ മഹാസംഗമം നടത്താനൊരുങ്ങി ആശാ വര്‍ക്കര്‍മാര്‍....

മിസ്സിസ് കേരളം - ദി ക്രൗൺ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം : മിസ്സിസ് ക്യാറ്റ് വോക്ക് പ്രോ ആയി തിരുവനന്തപുരം സ്വദേശിനി കൃപ പ്രകാശ്

വിദ്യാലയ മുറ്റത്ത് 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ വീണ്ടുമെത്തുന്നു...ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തുവരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'തിരികെ സ്‌കൂളില്‍' ക്യാമ്പയിന്‍

വില്ലാകൃതി, നീളം, കട്ടി- ഈ മൂന്നു കാര്യങ്ങളാണ് പുരികങ്ങളുടെ സൗന്ദര്യത്തിലെ പ്രധാന ഘടകം. നൂല്‍പ്പരുവത്തിനു വെട്ടിനിരത്തിയ പുരികങ്ങള്‍ ഇപ്പോള്‍ ഔട്ട് ഓഫ് ഫാഷനാണ്. നല്ല കട്ടിയുള്ള റോ ലുക്ക് തരുന്ന പുരികങ്ങളാണ് ഇന്ന് സ്‌റ്റൈല്‍ സിംബല്‍. എന്നാല്‍ ഷേപ്പ് ചെയ്യാതെ കാടു പിടിച്ചു വളര്‍ന്ന പുരികങ്ങള്‍ അണ്‍-ഫെമിനൈന്‍ ലുക്കാകും നല്‍കുന്നത്.

ഏതെങ്കിലും ഒരു പാര്‍ലറില്‍ പോയി ത്രെഡ് ചെയ്യാന്‍ ഇരിക്കുന്നവര്‍ പലരും ബ്യൂട്ടീഷന്റെ ഇഷ്ടത്തിനു മാത്രമാണ് ചെവികൊടുക്കുക. മുഖത്തിനു ചേരുംവിധം പുരികക്കൊടികള്‍ രൂപപ്പെടുത്താന്‍ ചില അളവുകളുണ്ട്.

പല മുഖം പല തരം പുരികം

മുഖത്തിന്റെ ആകൃതിക്കനുസരിച്ച് വേണം നിങ്ങളുടെ പുരികങ്ങള്‍ ഷേപ്പ് ചെയ്യാന്‍.

* ഓവല്‍ ആകൃതിയിലുള്ള മുഖമുള്ളവര്‍ക്ക് സ്‌ട്രെയിറ്റ് ഐബ്രോസാണ് ചേരുക.

* വട്ടമുഖക്കാര്‍ക്ക് ആര്‍ച്ച് ഐബ്രോസ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

* ത്രികോണാകൃതിയിലുള്ള മുഖത്തിനിണങ്ങുക അറ്റത്ത് ചെറിയ വളവുള്ള സ്‌ട്രെയിറ്റ് ഐബ്രോസാണ്.

* ഹൃദയത്തിന്റെ ആകൃതിയിലുള്ള മുഖമാണ് നിങ്ങളുടേതെങ്കില്‍ ധൈര്യമായി ഐബ്രോസ് റൗണ്ട് ഷേപ്പില്‍ ആക്കിയെടുക്കാം.

* ചതുരമുഖക്കാര്‍ക്ക് ആര്‍ച്ച് ഐബ്രോസാണ് ചേരുക.

പരിചരണം മുങ്ങാതെ

എല്ലാ ദിവസവും പാര്‍ലറില്‍ പോയി പുരികങ്ങള്‍ പരിചരിക്കുക സമയനഷ്ടവും ധനനഷ്ടവും ഉണ്ടാക്കും. പാര്‍ലറില്‍ പോകാതെ തന്നെ പുരികക്കൊടികള്‍ ഭംഗിയായി വയ്ക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യങ്ങളുണ്ട്.

* പുരികത്തിന്റെ തുടക്കത്തില്‍ മുകളിലേക്കു വളരുന്ന രോമങ്ങള്‍ ഇടയ്ക്ക് ട്രിം ചെയ്തു കൊടുക്കാം. അധികം നീളംകുറയ്ക്കാതെ പതുക്കെ വേണം ഇവ വെട്ടിയൊതുക്കാന്‍.

* പുരികത്തിനു മുകളില്‍ ബ്രോ ജെല്ലോ വാസലീനോ പുരട്ടി അവ ഷേപ്പില്‍ നിര്‍ത്തുക. അതിനുശേഷം പുറത്തേക്കു വളര്‍ന്നു നില്‍ക്കുന്ന ചെറിയ രോമങ്ങള്‍ ട്വീസര്‍ ഉപയോഗിച്ച് പിഴുതു കളയാം.

* പുരികത്തിനു മുകളില്‍ രോമം എടുത്തു കളയരുത്. കണ്ണിനു മുകളില്‍ പുരികത്തിന്റെ ഉള്‍വശത്തുള്ളവ മാത്രം പിഴുതു കളയുന്നതാണ് നല്ലത്.

* സ്വയം പുരികം പ്ലക്ക് ചെയ്യുമ്പോള്‍ രാത്രിയില്‍ ചെയ്യുന്നതാണ് നല്ലത്. ചുമന്ന പാടുകളും തിണര്‍പ്പും ഉണ്ടായാല്‍ അതിരാവിലെയാകുമ്പോള്‍ മാറിക്കിട്ടും.

* രോമത്തില്‍ പിടിക്കുമ്പോള്‍ നല്ല ഗ്രിപ്പു കിട്ടുന്ന ട്വീസറുകള്‍ തന്നെ നോക്കി വാങ്ങണം.

* രണ്ടു പുരികങ്ങള്‍ക്കിടയിലുള്ള രോമങ്ങള്‍ ട്വീസര്‍ ഉപയോഗിച്ച് കളയാം. ഇങ്ങനെ ചെയ്യുമ്പോള്‍ രണ്ടു പുരികങ്ങളുടെയും തുടക്കത്തില്‍ പെന്‍സില്‍ കൊണ്ട് ചെറുതായി മാര്‍ക്ക് ചെയ്തു വയ്ക്കണം.

* ഒരു സമയം ഒരു രോമം മാത്രം പിഴുതെടുക്കുക. അതും രോമത്തിന്റെ വേരില്‍ മുറുകെ പിടിച്ചു വേണം മുകളിലേക്കു വലിക്കാന്‍.

* അമിതമായി പ്ലക്ക് ചെയ്യുന്നത് ഒഴിവാക്കുക. പുരികത്തിന്റെ ഷേപ്പ് മാറിയാല്‍ അതു മുഖസൗന്ദര്യത്തെ മുഴുവന്‍ ബാധിക്കുമെന്ന് ഓര്‍ക്കുക.

* പുരികങ്ങള്‍ക്കു വരുന്ന ചെറിയ അപാകതകള്‍ മറയ്ക്കാന്‍ ഐബ്രോ പെന്‍സിലുകള്‍ ഉപയോഗിക്കാം. നിങ്ങളുടെ രോമത്തിന്റെ നിറത്തിലുള്ളതു തന്നെ വാങ്ങുക.

* മുടി വളരുന്ന വശത്തേക്കു പുരികം എഴുതുക. ഇത് രോമങ്ങള്‍ക്കിടയില്‍ വരുന്ന വിടവ് മറയ്ക്കാന്‍ സഹായിക്കും.

* ഒരിക്കലും സ്വാഭാവിക ആര്‍ച്ചിനു മുകളിലായി പെന്‍സില്‍ ഉപയോഗിച്ച് ആര്‍ച്ച് വരയ്ക്കരുത്. ഉള്ളതില്‍ കൂടുതല്‍ നീളം വരച്ചു ചേര്‍ക്കാന്‍ ശ്രമിക്കുന്നതും അഭംഗിയാണ്.

* ഹെവി ലുക്ക് കിട്ടാന്‍ പുരികത്തേക്കാള്‍ അല്‍പം ഇരുണ്ട നിറമുള്ള പെന്‍സില്‍ കൊണ്ട് വരയ്ക്കുക.

* പുരികങ്ങള്‍ നല്ല ഷേപ്പില്‍ തന്നെയിരിക്കാന്‍ ബ്രോ ബ്രഷ് ഉപയോഗിച്ച് പുരികം ചീകിയിട്ട് അവയ്ക്കു മുകളില്‍ പെട്രോളിയം ജല്ലിയോ ബ്രോ ജെല്ലോ പുരട്ടുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യോഗ്യത നേടി ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂൾ വിദ്യാർഥി  (16 minutes ago)

നികുതി കെട്ടാത്ത എന്ന വിഭാഗത്തിൽ ഉൾപ്പെട്ട ഭൂമികൾക്ക് നികുതി നിർണയിച്ച് അടയ്ക്കാനും, ആ വിഭാഗത്തിൽ നിന്ന് ഒഴിവാക്കാനും ഉള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജർ; ഔദ്യോഗികമായി അംഗീകരിച്ചെന്ന് റവന്യൂ മന്ത  (32 minutes ago)

വ്യാപാരത്തിന്റെ ആരംഭത്തിൽ 26 പൈസയുടെ നേട്ടം രേഖപ്പെടുത്തിയതോടെ  (43 minutes ago)

പട്ടടയിൽ വച്ചില്ല ഇബ്രാഹിം കുഞ്ഞിനെ കൊന്ന് തിന്നാൻ തുടങ്ങി പിണറായിയുടെ മുതലക്കണ്ണീരിന് തീയിട്ട് രാഹുൽ മാങ്കൂട്ടത്തിൽ..!  (54 minutes ago)

ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യത... രണ്ടു ​ദിവസം സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (58 minutes ago)

ദേ രാഹുൽ ഹൈക്കോടതിയിൽ ആദ്യ കേസ്...!അഡ്വ രാജീവ് എത്തി..! കോടതി വളഞ്ഞ് ജനം ഉടൻ ആ വിധി..! കക്ഷി ചേർന്നാൽ...!  (1 hour ago)

വീടിനുള്ളിൽ മരിച്ചനിലയിൽ ...  (1 hour ago)

സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു  (1 hour ago)

ഒറ്റയൊരുത്തനും ഓഫീസിൽ കയറി പോകരുത്ത്...! 'എവിടെയെങ്കിലും പോയി തുലയ് മൈക്ക് ചവിട്ടി ഒടിച്ച് ശ്രീലേഖ  (1 hour ago)

അ​ധി​ക​ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ സ​ർ​വി​സ്  (1 hour ago)

ആവേശത്തില്‍ അണികള്‍... അമിത് ഷാക്ക് പിന്നാലെ നരേന്ദ്ര മോദിയും കേരളത്തിലെത്തും, തിരുവനന്തപുരത്ത് വമ്പൻ പ്രഖ്യാപനം ഉണ്ടാകുമോയെന്ന് ആകാംക്ഷ; 2026 ൽ 'മിഷൻ 35' ലക്ഷ്യമിട്ട് ബിജെപി പടയൊരുക്കം  (2 hours ago)

സാമ്പത്തിക ചതി സൂക്ഷിക്കുക; ഈ ആഴ്ചയിലെ ജാഗ്രതാ നിർദ്ദേശങ്ങൾ.  (2 hours ago)

പിണറായിയുടെ മുതലക്കണ്ണീരിന് തീയിട്ട് രാഹുൽ മാങ്കൂട്ടത്തിൽ..! ഒരു പോസ്റ്റിട്ടത് മാത്രമേ മുഖ്യന് ഓർമ്മയുള്ളു .!പിന്നെ  (2 hours ago)

ശ്രീലേഖ അടിച്ചിറക്കി V K പ്രശാന്ത് ഓഫീസ് ഒഴിയും പുതിയ ഓഫീസ് മരുതുംകുഴിയില്‍ എല്ലാം കെട്ടിപ്പറക്കി,MLA കുടിയൊഴിപ്പിച്ചു  (2 hours ago)

മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിന് രാഷ്ട്രീയകേരളം ഇന്ന് വിട നൽകും  (2 hours ago)

Malayali Vartha Recommends