ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസ്

ഫ്രാന്‍സിലെ പാരീസില്‍ പിയര്‍ ലെഷയ്‌സ് സെമിത്തേരിയുണ്ട്. അവിടെയാണ് ഓസ്‌കര്‍ വൈല്‍ഡിന്റെ ശവകുടീരമുള്ളത്. ഐറിഷ് നാടകകൃത്തായ അദ്ദേഹത്തെപ്പോലെ മറ്റു ധാരാളം അന്യദേശക്കാരായ എഴുത്തുകാര്‍, വെളിച്ചത്തിന്റെ പട്ടണമായി അറിയപ്പെടുന്ന പാരീസില്‍ നിന്ന് പ്രചോദനവും, മാനസികോല്‌പാദനവും നേടിയിരുന്നു. ഇവിടെ ലെ ഡ്യു മാഗറ്റ്‌സ് എന്ന പേരില്‍ ഒരു ജര്‍മന്‍ കഫേ ഉണ്ട്. ഹെമിങ്‌വേ അവിടത്തെ നിത്യസന്ദര്‍ശകനായിരുന്നു എന്നറിയുമ്പോള്‍ അവിടം ഒന്നു കാണണം എന്നു തോന്നുന്നില്ല? അതുപോലെ തന്നെ പാരീസിലൂടെ നടന്ന് കാഴ്‌ചകള്‍ കാണുമ്പോള്‍, ഹെമിങ്‌വേയുടെ ഇടക്കാല വസതിയായിരുന്ന ‘ലാറ്റിന്‍ ക്വാര്‍ട്ടര്‍’ സന്ദര്‍ശിക്കുകയും, അദ്ദേഹത്തിന്റെ സാഹിത്യ സപര്യയുടെ ഗന്ധം ആസ്വദിക്കുകയും ചെയ്യാം. വിക്‌ടര്‍ ഹ്യൂഗോ, ബല്‍സാക്ക് തുടങ്ങിയ ഫ്രഞ്ച് എഴുത്തുകാര്‍ക്കെല്ലാം ഇവിടെ ‘ഹൗസ് മ്യൂസിയങ്ങള്‍’ ഉണ്ട്. ലെ പവിലന്‍ ഡേ ലെറ്റേഴ്‌സ് ഹോട്ടലില്‍ എത്തുന്ന ഒരു പുസ്‌തകപ്രേമിക്ക് അവാച്യമായ ആനന്ദമാവും ഉണ്ടാവുക. കാരണം അവിടെ ഉള്ള 26 മുറികളിലോരോന്നും ഓരോ അക്ഷരത്തിനായും, ആ അക്ഷരത്തെ പ്രതിനിധാനം ചെയ്യുന്ന ഓരോ സാഹിത്യകാരനും വേണ്ടി സമര്‍പ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha