കിസായിയെ പരിചയപ്പെടാം

ലോകത്തിലെ ഒരേയൊരു ബ്രൗണ്‍ പാണ്ടയാണ് കിസായി. ചൈനയിലെ ചാങ്ങ്സി പ്രവിശ്യയില്‍ ആണ് ഇവനുള്ളത്. കിസായി എന്നാല്‍ ഏഴാമത്തെ പുത്രന്‍ എന്നാണ് അര്‍ത്ഥം. ആദ്യം ഇവനെ കിട്ടുമ്പോൾ 2 മാസമായിരുന്നു പ്രായം .
ഷാങ്ക്സി പ്രവിശ്യയിലെ Research and Rescue Center For Rare Animals കിസായിയെ ഏറ്റെടുത്തു. സെന്ററിലെ മറ്റു പാണ്ടകളിൽനിന്നു എടുത്ത പാലാണ് കുഞ്ഞു കിസായിക്ക് കൊടുത്തത്. ഏറ്റവും ഇളവനായതിനാല്‍ മറ്റു പാണ്ടകള്‍ ആദ്യം ഇവനെ അടുപ്പിക്കുകയില്ലായിരുന്നു. മാത്രമല്ല മറ്റുള്ളവര്‍ അവനെ ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. ഇപ്പോൾ 7 വയസ്സായ ഒരു സുന്ദരനായി കിസായി മാറിക്കഴിഞ്ഞു.
പകുതി ബ്രൗണ്‍ നിറവുമായി ജനിച്ച് കൂടുതല്‍ കാലം ജീവിച്ചിരിക്കുന്ന ആദ്യ പാണ്ടയാണ് കിസായി. മറ്റ് ബ്രൗണ്‍ പാണ്ടകള്‍ അധികനാള്‍ ജീവിച്ചിട്ടില്ല. അതിനാലാണ് ഇവനെ ഒരേയൊരു ബ്രൗണ്‍ പാണ്ട എന്ന് വിളിക്കുന്നത്.
ഇപ്പോള്‍ കിസായിയുടെ ഭാരം നൂറു കിലോഗ്രാമാണ്. ഒരു ദിവസം 44 പൗണ്ട് മുളയാണ് കക്ഷിയുടെ ആഹാരം.
For more updates Like Us on Facebook
https://www.facebook.com/Malayalivartha-Travel-Leisure-678070489006772/
https://www.facebook.com/Malayalivartha