Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ ദ്വീപില്‍ എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പാവക്കുട്ടികള്‍ മാത്രം!

04 OCTOBER 2017 03:41 PM IST
മലയാളി വാര്‍ത്ത

എവിടെ നോക്കിയാലും പാവക്കുട്ടികളെ മാത്രം കാണുന്നൊരു ദ്വീപ്. എന്നാല്‍ നമ്മള്‍ സാധാരണ കാണുന്നതു പോലെ ഓമനത്തം തുളുമ്പുന്ന പാവകളല്ല ഇവിടെ ഉള്ളത്. ദുരൂഹത നിറയുന്ന മുഖഭാവവുമായി തൂങ്ങിക്കിടക്കുന്ന നൂറു കണക്കിന് പാവകള്‍. ഒപ്പം അവയെക്കുറിച്ചുള്ള ഭീതിപ്പെടുത്തുന്ന കഥകളും.

മെക്‌സിക്കോ നഗരത്തില്‍ നിന്നും അല്‍പ്പം മാറി ഒഴുകുന്ന സോഷിമിക്കോ കനാലുകള്‍ക്കിടയിലാണ് ഈ പാവക്കുട്ടികളുടെ ദ്വീപ്. ഇതൊരു പ്രധാനവിനോദ സഞ്ചാരകേന്ദ്രം കൂടിയാണ്.

ഈ ദ്വീപ് പോലെ തന്നെ ദുരൂഹമാണ് ഇവിടുത്തെ ഓരോ കാഴ്ചകളും. വര്‍ഷങ്ങളോളം മഴയും വെയിലുമേറ്റ് നിറം നഷ്ടപ്പെട്ടും, കൈ കാലുകളും കണ്ണുകളും തലയുമെല്ലാം തകര്‍ന്നും തൂങ്ങികിടക്കുന്ന പാവകളാണ് ഈ ദ്വീപില്‍ മുഴുവന്‍.

രാത്രിയായാല്‍ അവ പരസ്പരം സംസാരിക്കുകയും ചെയ്യുമെന്ന വാര്‍ത്തകള്‍ പരന്നതോടെ പ്രേതങ്ങളെയും ആത്മാവുകളെയും കുറിച്ച് അറിയാന്‍ ആഗ്രഹമുള്ളവരും വിനോദസഞ്ചാരികളുമെല്ലാം ഇവിടെ എത്താന്‍ തുടങ്ങി.

മെക്‌സിക്കോയിലെ ജൂലിയന്‍ സന്റാന ബരാന എന്ന ആര്‍ടിസ്റ്റാണ് പാവക്കുട്ടികളുടെ ദ്വീപിന്റെ ഉടമ. ദ്വീപില്‍ പാവക്കുട്ടികളെ തൂക്കാന്‍ തുടക്കമിട്ടതും ജൂലിയന്‍ തന്നെ. 2001-ല്‍ ജൂലിയന്‍ ഒരു അപകടത്തില്‍ മരിച്ചു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ദ്വീപിന് ചുറ്റുമുള്ള ജലാശയത്തില്‍ ഒരു പെണ്‍കുഞ്ഞ് മുങ്ങി മരിച്ചതായി ഇവിടെയൊരു കഥയുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹത്തിനരികില്‍ നിന്നും ജൂലിയന് കിട്ടിയ പാവക്കുട്ടിയായിരുന്നു ദ്വീപില്‍ ആദ്യമെത്തിയത്. മരിച്ചു പോയ കുട്ടിയുടെ ആത്മാവ് പാവയിലുണ്ടെന്നായിരുന്നു ജൂലിയന്റെ വിശ്വാസം.

ഈ കഥയറിഞ്ഞതോടെ പെണ്‍കുട്ടിയെ സന്തോഷിപ്പിക്കാനായി തങ്ങളുടെ പാവക്കുട്ടികളെ നല്‍കാന്‍ തയാറായി പലരും എത്തി. അധികം വൈകാതെ തന്നെ നൂറുകണക്കിന് പാവക്കുട്ടികളെ കൊണ്ട് ദ്വീപ് നിറഞ്ഞു. അങ്ങനെയാണ് ഇവിടെ ഇത്രയും പാവകള്‍ വന്നു നിറഞ്ഞത്. ദ്വീപിനെ പറ്റിയുള്ള ദുരൂഹതകള്‍ ഇപ്പോഴും അവസാനിച്ചില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ആ പെണ്‍കുട്ടി വീണു മരിച്ച അതേ ഇടത്തു നിന്നു തന്നെയാണ് ദ്വീപിന്റെ ഉടമയായ ജൂലിയന്റെ മൃതദേഹവും കണ്ടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 65 കാരന് ദാരുണാന്ത്യം....  (17 minutes ago)

സി ബി എസ് ഇ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തിയതിയിൽ മാറ്റം..  (24 minutes ago)

കേരളതീരത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ...  (47 minutes ago)

സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗശിഗൻ നിയമിതനായി  (1 hour ago)

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

മുൻ മന്ത്രി ടിയു കുരുവിള അന്തരിച്ചു...കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം  (1 hour ago)

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (9 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (10 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (10 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (11 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (12 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (12 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (12 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (12 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (13 hours ago)

Malayali Vartha Recommends